ദുബൈ: റമദാനിൽ ഭക്ഷണം കിട്ടാത്തവരിലേക്കും കുടുംബങ്ങളിലേക്കും 50,000 ഭക്ഷണപ്പൊതി എത്തിക്കാൻ പദ്ധതിയുമായി യു.എ.ഇ ഫുഡ്ബാങ്ക്. അഞ്ച് മണിക്കൂറിനുള്ളിൽ 50,000 ഭക്ഷണപ്പൊതി വിതരണം ചെയ്ത് റെക്കോഡിടാനും ലക്ഷ്യമിടുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഭാര്യയും യു.എ.ഇ ഫുഡ്ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സനുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിെൻറ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റി ഡിപ്പാർട്മെൻറ്, വിവിധ ഓൺലൈൻ ഡെലിവറി ആപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.
നെഫ്സി (Nefsy) എന്ന മൊബൈൽ ആപ്പ് വഴിയാണ് ഭക്ഷണ ശേഖരണവും വിതരണവും നടക്കുന്നത്. ഭക്ഷണം നൽകാൻ താൽപര്യമുള്ളവർക്ക് നെഫ്സി, ആമസോൺ, നൂൺ തുടങ്ങിയവ വഴി ഭക്ഷണപ്പൊതികൾ സംഭാവന ചെയ്യാം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും വിതരണം.സഹിഷ്ണുതക്ക് ഏറെ പ്രാധാന്യം നൽകുന്ന നാടാണ് യു.എ.ഇയെന്നും ആവശ്യമുള്ളവരെ സഹായിക്കാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധത മാതൃകപരമാണെന്നും ശൈഖ ഹിന്ദ് പറഞ്ഞു. യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനത്തെ ഉയർത്തിപ്പിടിക്കുന്ന സംരംഭത്തിൽ പൗരന്മാർക്കും താമസക്കാർക്കും സജീവമായി പങ്കാളികളാകാൻ കാമ്പയിൻ അവസരമൊരുക്കുന്നുവെന്നും ശൈഖ ഹിന്ദ് കൂട്ടിേച്ചർത്തു.
പൊതു, സ്വകാര്യ പ്രസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഭക്ഷണപ്പൊതികൾ അർഹരിലേക്ക് എത്തിക്കുക. ഭക്ഷണം ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ദുബൈ മുനിസിപ്പാലിറ്റി സൗകര്യമൊരുക്കും.യു.എ.ഇയിലുടനീളമുള്ള ഫ്രീസർ സംവിധാനങ്ങളിലായിരിക്കും ഭക്ഷ്യപദാർഥങ്ങൾ സൂക്ഷിക്കുക. ഭക്ഷ്യസുരക്ഷയും മുനിസിപ്പാലിറ്റി ഉറപ്പുവരുത്തും. ഫുഡ്ബാങ്ക്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റി ഡിപ്പാർട്മെൻറ് എന്നിവക്കായിരിക്കും വിതരണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.