ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആഹ്വാനം ചെയ്ത ദാനവർഷത്തിെൻറ ഭാഗമായി പട്ടിണി തടയാനും ഭക്ഷണം പാഴാവുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ട് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ച യു.എ.ഇ ഭക്ഷ്യബാങ്കിന് അഞ്ച് ശാഖകൾ കൂടി തുറക്കുന്നു.
ദുബൈ ഇസ്ലാമിക് ബാങ്ക് നൽകുന്ന 50 ലക്ഷം ദിർഹം ചെലവിട്ടാണ് പുതിയ ശാഖകൾ തുറക്കുക. ഇതു സംബന്ധിച്ച് ദുബൈ നഗരസഭയും ഡി.െഎ.ബിയും കരാർ ഒപ്പുവെച്ചു. നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്തയും ബാങ്ക് എം.ഡി അബ്ദുല്ലാ അലി അൽ ഹംലിയുമാണ് കരാറിൽ ഒപ്പിട്ടത്. ശാഖകൾ തുറക്കുന്ന സ്ഥലവും സമയവും വൈകാതെ പുറത്തുവിടും. ഇൗസാ സാലിഹ് അൽ ഗുർഗ് ചാരിറ്റി ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന രണ്ട് ശാഖകൾ സത്വയിലും മുഹൈസിനയിലുമായി അടുത്ത മാസം തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.