എയർ അറേബ്യ, കോസ്​മോ ട്രാവൽ നേതൃത്വത്തിൽ

ഭക്ഷണം വിതരണം ചെയ്യുന്നു

ഭക്ഷണമെത്തിച്ച്​ എയർ അറേബ്യ, കോസ്​മോ ട്രാവൽ

ഷാർജ: വെള്ളക്കെട്ടിനെ തുടർന്ന്​ വിവിധ സ്ഥലങ്ങളിൽ ദുരിതത്തിലായവർക്ക്​ ഭക്ഷണം വിതരണം ചെയ്ത്​ എയർ അറേബ്യയും കോസ്​മോ ട്രാവലും. ബിരിയാണിയും വെള്ളവുമടങ്ങുന്ന 500ലേറെ കിറ്റുകളും ആയിരത്തിലേറെ ‘റെഡി ടു കുക്ക്​’ ഭക്ഷണക്കിറ്റുകളുമാണ്​ വിതരണം ചെയ്തത്​.

അജ്​മാനിലെ നുഐമിയ, ഷാർജയിലെ ഖാസിമിയ, അബൂഷഗാറ എന്നിവിടങ്ങളിലാണ്​ പ്രധാനമായും സഹായമെത്തിച്ചത്​.

എയർ അറേബ്യയുടെ യു.എ.ഇ ഏരിയ മാനേജർ ശഹ്​സാദ്​ നഖ്​വി, ഷാർജ സെയിൽസ്​ മാനേജർ അബ്​ദുല്ല മുഹമ്മദ്​, കോസ്​മോ ക്ലസ്റ്റർ മാനേജർ സഹീർ നവാസ്​, കോസ്​മോ റവന്യൂ മാനേജർ സിദ്ദീഖ്​ എന്നിവർ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

Tags:    
News Summary - Food delivered by Air Arabia and Cosmo Travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.