ഫോസ അബൂദബി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം
അബൂദബി: ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഫോസ) അബൂദബി ചാപ്റ്റർ ഫാമിലി ഇഫ്താർ സംഗമം നാസ്സർ റസ്റ്റാറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ചു. പുതിയ അംഗങ്ങൾ അടക്കം വിവിധ നൂറോളം പേർ പങ്കെടുത്തു.
പ്രസിഡന്റ് അഷ്റഫ് ചാവക്കാട് അധ്യക്ഷത വഹിച്ചു. ഡോ. സൈനുൽ ആബിദീൻ, ഡോ. ഹഫീസ്, ചാപ്റ്റർ സെക്രട്ടറി അനസ്, പി.ടി. മുഹമ്മദ് അമീൻ, ഗഫൂർ പുഴക്കൽ, ഫോസ നോർത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് അജ്മൽ മുഫീ, ഡേറ്റ സ്പെഷലിസ്റ്റ് ജമീല, സീനു സഫീർ, ഇന്ദു സതീഷ്, സിദ്ദീഖ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഹാഫിസ് അസദിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു. തുടർന്ന് ജൂനിയർ അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സലിം സ്വാഗതവും റഊഫ് നാലകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.