ദുൈബ: വിസിറ്റിങ് വിസക്കാർക്ക് പിന്നാലെ യു.എ.ഇയിലെ താമസവിസക്കാരുടെയും സൗജന്യ കാലാവധി അവസാനിക്കുന്നു. മാർച്ച് ഒന്നിനും ജൂലൈ 12നും ഇടക്ക് കാലാവധി കഴിഞ്ഞ താമസവിസക്കാർക്ക് യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വിസ കാലാവധി ഒക്ടോബർ 10ന് അവസാനിക്കും.ഇത്തരക്കാർ നാല് ദിവസത്തിനുള്ളിൽ രാജ്യംവിടുകയോ വിസ പുതുക്കുകയോ ചെയ്യണം.
അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. കോവിഡ് വ്യാപനം തുടങ്ങിയതോടെയാണ് യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടി നൽകിയത്. വിമാന മാർഗങ്ങൾ അടഞ്ഞതോടെ എങ്ങനെ നാടണയുമെന്ന് ആശങ്കപ്പെട്ടവർക്ക് ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം.ഡിസംബർ 31 വരെയാണ് ആദ്യം വിസ കാലാവധി നീട്ടി നൽകിയിരുന്നത്. എന്നാൽ, വിമാനങ്ങൾ സർവിസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബർ 10 ആയി ചുരുക്കുകയായിരുന്നു.
വിസിറ്റിങ് വിസക്കാർക്ക് രാജ്യം വിടാനും വിസ പുതുക്കാനുമുള്ള അവസാന തീയതി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ശേഷവും മടങ്ങാത്തവരിൽനിന്ന് പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.കാലാവധി അവസാനിച്ച് പത്ത് ദിവസത്തിന് ശേഷമാണ് പിഴ ഈടാക്കിത്തുടങ്ങിയത്. ഇവർക്ക് പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്.എ അധികൃതരെ സമീപിക്കാം. മാനുഷിക പരിഗണന നൽകേണ്ടവരാെണന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്.
താമസവിസക്കാർ അധികമായി തങ്ങുന്ന ദിവസവും 25 ദിർഹം വീതം പിഴ അടക്കേണ്ടിവരും. ആറുമാസം കഴിഞ്ഞാൽ ഇത് 50 ദിർഹമായി ഉയരും.അതേസമയം, മാർച്ച് ഒന്നിനുമുമ്പ് വിസ കാലാവധി അവസാനിച്ചവർക്ക് നവംബർ 17 വരെ രാജ്യത്ത് തുടരാം. ഇവർക്ക് പൊതുമാപ്പിെൻറ ആനുകൂല്യമാണ് ലഭിക്കുക. എങ്കിലും, തിരികെ വരാൻ തടസ്സമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.