അ​പ​ക​ട​ത്തി​ൽ നാ​ല് യു.​എ.​ഇ​ സൈ​നി​ക​ർ​ക്ക്​ വീ​ര​മൃ​ത്യു

ദു​ബൈ: യു.​എ.​ഇ​യി​ല്‍ ക​ര്‍ത്ത​വ്യ​നി​ര്‍വ​ഹ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സാ​യു​ധ​സേ​ന​യി​ലെ നാ​ലു അം​ഗ​ങ്ങ​ള്‍ മ​രി​ച്ച​താ​യി യു.​എ.​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മ്പ​ത് പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ്​ അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ന​ല്‍കു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ സൈ​നി​ക​ർ വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യും പ്ര​ക​ടി​പ്പി​ച്ചു.

ധീ​ര​സൈ​നി​ക​രു​ടെ വി​യോ​ഗ​ത്തി​ല്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി​യി​ല്‍ സൊ​മാ​ലി​യ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ യു.​എ.​ഇ സാ​യു​ധ​സേ​ന​യി​ലെ നാ​ലു അം​ഗ​ങ്ങ​ളും ഒ​രു ബ​ഹ്‌​റൈ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

കേ​ണ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ മ​ന്‍സൂ​രി, അ​ണ്ട​ർ സെ​ക്ര​ട്ട​റി വ​ണ്‍ മു​ഹ​മ്മ​ദ് അ​ല്‍ ഷം​സി, അ​ണ്ട​ർ സെ​ക്ര​ട്ട​റി വ​ണ്‍ ഖ​ലീ​ഫ അ​ല്‍ ബ​ലൂ​ഷി, കോ​ര്‍പ​റ​ല്‍ സു​ലൈ​മാ​ന്‍ അ​ല്‍ ഷെ​ഹി എ​ന്നി​വ​ര്‍ സൊ​മാ​ലി​യ​ന്‍ സാ​യു​ധ​സേ​ന​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും യോ​ഗ്യ​ത നേ​ടു​ന്ന​തി​നു​മു​ള്ള ചു​മ​ത​ല​ക​ള്‍ വ​ഹി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

Tags:    
News Summary - Four UAE soldiers died in the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.