വിദ്യാർഥികൾക്കായി അൽഐൻ മൃഗശാലയുടെ സൗജന്യ വെർച്വൽ ക്യാമ്പ്

അൽഐൻ: മധ്യവേനൽ അവധിക്കാലത്ത് യു‌.എ.ഇയിലുടനീളമുള്ള വിദ്യാർഥികൾക്കായി അൽഐൻ മൃഗശാല സൗജന്യ വെർച്വൽ സമ്മർ ക്യാമ്പ്​ 'വൈൽഡ്‌ലൈഫ് കൺസർവേഷൻ' സംഘടിപ്പിക്കുന്നു. ആഗസ്​റ്റ്​ ഒന്നുമുതൽ 18 വരെ രാവിലെ 10 മുതൽ ഉച്ചക്ക്​ 12 വരെയാണ്​ ക്യാമ്പ്​. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലാണ് ക്യാമ്പ്.

ഏഴുമുതൽ 14 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. രജിസ്​ട്രേഷന് education@alainzoo.ae എന്ന ഇ-മെയിൽ വിലാസത്തിലോ 03 7992444 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. ജൂലൈ 18 വരെയാണ് രജിസ്ട്രേഷൻ.

ആഴ്ചയിൽ നാലുദിവസം നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വന്യജീവികളുടെ അത്ഭുതങ്ങളിൽ മുഴുകാനും മൃഗങ്ങളെയും സസ്യങ്ങളെയും കുറിച്ച്​ രസകരമായ വസ്തുതകൾ കണ്ടെത്താനും സ്പീഷിസുകളെ തിരിച്ചറിയാനും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയും അവ എങ്ങനെ അതിജീവിക്കുന്നുവെന്നും വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ എന്തുചെയ്യാമെന്നും വിദ്യാർഥികൾക്ക് ക്യാമ്പിലൂടെ അറിവ് ലഭിക്കും.

വേനൽ അവധിക്കാലത്ത് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതും ക്യാമ്പ് ലക്ഷ്യമിടുന്നു. അവരുടെ ഗവേഷണ, പര്യവേക്ഷണ നൈപുണ്യങ്ങൾ വികസിപ്പിക്കാൻ വൈവിധ്യമാർന്നതും സംവേദനാത്മകവുമായ പ്രവർത്തനങ്ങളിലുടനീളം വിനോദവുമായി വിദ്യാഭ്യാസത്തെ ക്യാമ്പ് സംയോജിപ്പിക്കുന്നു.

പ്രകൃതി സംരക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലും കുട്ടികളെ ബോധവത്കരിക്കുകയും ലക്ഷ്യമിന്നു. വെർച്വൽ സെഷനുകളിൽ, കുട്ടികൾക്ക് മൃഗശാലയുടെ ആവേശകരമായ ലെമൂർ, ഹിപ്പോ, മുതല എന്നിവയുടെ പ്രദർശനങ്ങളും കൂടാതെ കുട്ടികളുടെ കണ്ടെത്തൽ ഉദ്യാനവും സന്ദർശിക്കാം.

പങ്കെടുക്കുന്നവർക്ക് വെറ്ററിനറി ആംബുലൻസും അതിനുള്ളിലെ ഉപകരണങ്ങളെപ്പറ്റിയും പഠിക്കാം. മറ്റു വെർച്വൽ വർക്ക്‌ഷോപ്പുകളിലൂടെ ബലൂണുകൾ, ലാവെൻഡർ ബാഗുകൾ എന്നിവ പോലുള്ളവ എങ്ങനെ ഹാൻഡ്‌ക്രാഫ്റ്റ് ചെയ്യാമെന്ന് കുട്ടികളെ പഠിപ്പിക്കും.

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതി​െൻറ പ്രാധാന്യത്തെക്കുറിച്ച് വിദ്യാഭ്യാസം നൽകി സമൂഹത്തിൽ, പ്രത്യേകിച്ച് യുവതലമുറയിൽ വന്യജീവികളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ക്യാമ്പി​െൻറ ലക്ഷ്യം.ഈ രംഗത്ത് അൽഐൻ മൃഗശാല നടത്തിയ ശ്രമങ്ങളും നേട്ടങ്ങളും ഉയർത്തിക്കാണിക്കാമെന്നും ക്യാമ്പ് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Free virtual camp at Al Ain Zoo for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.