ദുബൈ: പ്രതീക്ഷ തെറ്റിയില്ല, ബാല്യം നിഷേധിക്കപ്പെട്ട് ക്യാമ്പിലടക്കപ്പെട്ട കുരുന്നുകൾക്ക് വാൽസല്യം പകരാൻ സഹൃദയരെത്തി. ഗൾഫ് മാധ്യമവും മീഡിയാവൺ ചാനലും കഴിഞ്ഞ ദിവസം നൽകിയ അമ്മ ഉപേക്ഷിച്ചു പോയ കുരുന്നുകളുടെ സങ്കട വാർത്ത കണ്ട് കരൾ പിടയാത്ത മനുഷ്യർ കുറവായിരുന്നു.
ഇൗ ദുരിതത്തിൽ നിന്ന് മക്കളെയും പിതാവിനെയും കരകയറ്റാൻ എന്തുണ്ട് മാർഗം എന്ന അന്വേഷണത്തിലായിരുന്നു യു.എ.ഇയിലെ മലയാളി സാമൂഹിക പ്രവർത്തകർ. അജ്മാനിലെ യൂത്ത് ഇന്ത്യ പ്രവർത്തകർ എത്തി ബദറുദ്ദീനെയും മക്കളെയും മെച്ചപ്പെട്ട ഒരു താമസ സ്ഥലത്തേക്ക് മാറ്റി. സാേങ്കതിക പ്രശ്നങ്ങൾ അവസാനിക്കും വരെ അവർക്ക് അവിടെ താമസിക്കാമെന്ന വലിയ ആശ്വാസം പകരാൻ ആ ചെറുപ്പക്കാർക്കായി.
മുതിർന്നവർക്ക് പോലും താമസിക്കാൻ പ്രയാസമുള്ള ലേബർക്യാമ്പിൽ കഴിയേണ്ടി വരുന്നത് പിഞ്ചു കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും വളർച്ചയെയും ബാധിക്കുമെന്നതിനാലാണ് പരിഹാരമെന്ന നിലയിൽ താമസ സൗകര്യം ഒരുക്കിയതെന്ന് യൂത്ത് ഇന്ത്യ പ്രവർത്തകർ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് അത്യാവശ്യമായി വേണ്ട സാധന സാമഗ്രികളും പ്രവർത്തകർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാലിനിയും വലിയ ഒരു കടമ്പ ബാക്കിയുണ്ട്.കുഞ്ഞുങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭ്യമാക്കണം, ഇന്ത്യൻ പാസ്പോർട്ട് വേണം. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിനു മുൻപ് അതിലൊരു തീർപ്പുണ്ടായാലേ സമാധാനമാവൂ. അതിനുള്ള പരിശ്രമമാണ് ഇനി വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.