ദുബൈ: കേരള ഓവർസീസ് ക്രിക്കറ്റേഴ്സും (കെ.ഒ.സി) കേരള വെറ്ററൻസ് ക്രിക്കറ്റേഴ്സും (കെ.വി.സി) ചേർന്ന് സംഘടിപ്പിച്ച ഫ്രണ്ട്ഷിപ് കപ്പ് പത്താം സീസൺ ഗോവയിലെ ചിക്കാലിമിലെ എസ്.എ.ജി ഗ്രൗണ്ടിൽ അരങ്ങേറി. ടി20, ടി10 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ യഥാക്രമം ടീം റൈഡും ടീം ബ്ലൂവും വിജയികളായി.
ടി20യിൽ ഷജിൽ ബാലനും ടി10ൽ ബാലാജി നാരായണനും മാൻ ഓഫ് ദ മാച്ച് ആയി. ബാലാജി നാരായണൻ ടി10ൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെ പ്രത്യേക അംഗീകാരവും നേടി.
കൺസോളിഡേറ്റഡ് ഷിപ്പിങ് ഗ്രൂപ്, സി.എസ്.എസ്, ബ്ലൂ ഓഷ്യൻ കോർപറേഷൻ എന്നിവരായിരുന്നു സ്പോൺസർമാർ. 2013ൽ സ്ഥാപിതമായ ഫ്രണ്ട്ഷിപ് കപ്പ് മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മുൻ കേരള ക്രിക്കറ്റ് താരങ്ങൾക്ക് ഒന്നിക്കാനുള്ള മികച്ച വേദിയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.