യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു

ദുബൈ: പുതുവത്സരം പിറക്കാനിരിക്കെ യു.എ.ഇയിലെ ജനങ്ങൾക്ക്​ സന്തോഷ വാർത്ത. ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലയിൽ വലിയ കുറവാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

പെട്രോളിന്​ ലിറ്ററിന്​ 52ഫിൽസും ഡീസലിന്​ 45ഫിൽസും കുറവു രേഖപ്പെടുത്തി. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.78 ദിർഹമാണ് പുതിയ നിരക്ക്​​. ഡിസംബറിൽ 3.30 ദിർഹമായിരുന്നു. ഡിസംബറിൽ 3.18ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.67 ദിർഹമായിട്ടുണ്ട്​. കഴിഞ്ഞ മാസം ലിറ്ററിന് 3.11 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.59 ആയി കുറഞ്ഞു.

ഡീസലിനും നല്ല കുറവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ഡിസംബറിൽ 3.74 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.29 ദിർഹമാണ്​ ജനുവരിയിലെ നിരക്ക്​.

കഴിഞ്ഞ മാസം 2ഫിൽസിന്‍റെ നേരിയ കുറവ്​ മാത്രമാണ്​ ഇന്ധന വിലയിൽ രേഖപ്പെടുത്തിയിരുന്നത്​. നിരക്ക്​ വർധനവുണ്ടാകാത്തതിൽ ആശ്വാസത്തിലാണ് പ്രവാസികളടക്കമുള്ള രാജ്യനിവാസികൾ.

Tags:    
News Summary - Fuel prices drop in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.