റാസല്‍ഖൈമ: ദുബൈ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനെ ചോക്ലറ്റില്‍ നിര്‍മിച്ച് റാക് ഹില്‍ട്ടണിലെ ജീവനക്കാര്‍. ലോക ചോക്ലറ്റ് ദിനത്തോടനുബന്ധിച്ചാണ് ഹില്‍ട്ടണ്‍ റാക് ബീച്ച് റിസോര്‍ട്ടില്‍ കൗതുകനിര്മിതി ഒരുക്കിയത്.
സുബ്രതാ ഖാ, വസീം ഖാന് എന്നിവരുടെ നേതൃത്വത്തില്‍ നാല് ദിവസമെടുത്താണ് മ്യൂസിയത്തിന്റെ ചോക്ലറ്റ് നിര്‍മിതി ഒരുക്കിയതെന്ന് ഹോട്ടല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ആര്‍തര്‍ ടിംലിന് പറഞ്ഞു. 45 കിലോഗ്രാം ചോക്ലറ്റാണ് ഇത് രൂപപ്പെടുത്താന്‍ ഉപയോഗിച്ചത്. ഹോട്ടലിലെ പ്രധാന റസ്റ്റാറന്റിലാണ് ചോക്ലറ്റ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. പാറയില്‍ പച്ചപ്പുല്ലിന്റെ പ്രതീതി സൃഷ്ടിക്കുന്ന അടിത്തറയില്‍ സ്ഥാപിച്ചിട്ടുള്ള മ്യൂസിയത്തിന്റെ ഓവല്‍ ഘടനയും അറബി കലിഗ്രഫിയും കാഴ്ചക്കാരില്‍ കൗതുകം നിറക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.