ദുബൈ: തൃശൂർ മെഡിക്കൽ കോളജിന് അടുത്ത് അർബുദ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാൻ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ തൃശൂർ സി.എച്ച് സെന്റർ അംഗങ്ങളുടെ ഒത്തുചേരലും അംഗത്വ വിതരണവും ജനുവരി 26ന് വൈകുന്നേരം മൂന്ന് മണിക്ക് ദുബൈ ഫോക്ലോർ അക്കാദമിയിൽ നടക്കും. പാണക്കാട് സ്വാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും.
എം.കെ. മുനീർ എം.എൽ.എ, ടി.എ. അഹമ്മദ് കബീർ എന്നിവർ വിശിഷ്ട അതിഥികളായിരിക്കും. ചടങ്ങിൽ ചെയർമാൻ സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷതവഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈ. പ്രസിഡന്റ് സി.എച്ച്. റഷീദ്, ജില്ല ജന. സെക്രട്ടറി പി.എം. അമീർ, ഷംസുദീൻ ബിൻ മുഹയുദ്ദീൻ, യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി പി.കെ. അൻവർ നഹ, ദുബൈ കെ.എം.സി.സി പ്രസിഡന്റ് അൻവർ അമീൻ, ജില്ല മുസ്ലിം ലീഗ് വൈ. പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്, സെക്രട്ടറിമാരായ പി.കെ. ഷാഹുൽ ഹമീദ്, അഡ്വ. വി.എം. മുഹമ്മദ് ഗസാലി എന്നിവർ സംബന്ധിക്കുമെന്ന് ചെയർമാൻ ജമാൽ മനയത്ത്, ജന. കൺവീനർ അബ്ദുൽ ഖാദർ ചക്കനാത്ത്, കോഓഡിനേറ്റർ ഗഫൂർ പട്ടിക്കര, ഓർഗനൈസർ അൻവർ കൈപ്പമംഗലം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.