ദുബൈ: പവർ ഗ്രൂപ് യു.എ.ഇയുടെ പ്രഥമ ടൂർണമെന്റായ ‘ജി.സി.സി കപ്പ് 2025’ന്റെ ലോഗോ പ്രകാശനം അർമീനിയയിലെ യാരവാനിൽ നടന്നു. കെഫ മുൻ പ്രസിഡന്റ് ഷബീർ മണ്ണാറിൽനിന്ന് ലോഗോ സ്വീകരിച്ചുകൊണ്ട് സക്സസ് പോയന്റ് കോളജ് ചെയർമാൻ ഫിനാസ് എസ്.പി.സി പ്രകാശനം നിർവഹിച്ചു.
ടൂർണമെന്റ് ഫെബ്രുവരി മൂന്നാം വാരം ആരംഭിക്കും. ജി.സി.സി കപ്പ് യു.എ.ഇയുടെ ഫുട്ബാൾ ചരിത്രത്തിൽ പുതിയ അധ്യായം തുന്നിച്ചേർക്കുമെന്ന് ടൂർണമെന്റ് മുഖ്യ രക്ഷാധികാരി അബ്ദുൽ ലത്തീഫ് ആലൂർ, ദിലീപ് കക്കാട്ട് എന്നിവർ അറിയിച്ചു. ചടങ്ങിൽ കെഫ സ്ഥാപന അംഗങ്ങളായ ബഷീർ കാട്ടൂർ, ഷമീർ വൾവക്കാട്, പവർ ഗ്രൂപ് അംഗങ്ങളായ ഷബീർ കേച്ചേരി, അസ്ലിം ചിറക്കൽപ്പടി, ഹസ്സൻ പട്ടാമ്പി, നാസർ മാങ്കടവ് തുടങ്ങിയവർ പങ്കെടുത്തു.
കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ, കെഫ യു.എ.ഇയുമായി സഹകരിച്ചുകൊണ്ട് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.