ദുബൈ: ഈദുൽ ഫിത്ർ അവധിക്കുശേഷം ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെന്റർ താൽക്കാലികമായി അടക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് നടപടി.
സേവനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ മാക്സ് മെട്രോ സ്റ്റേഷന് പിറകിലായി താൽക്കാലിക കേന്ദ്രം ജി.ഡി.ആർ.എഫ്.എ ദുബൈ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സേവനങ്ങളും കാര്യക്ഷമതയോടെയും ഗുണനിലവാരത്തോടെയും ഇവിടെ ലഭ്യമാകും. ഉപഭോക്താക്കൾ അവരുടെ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ 24 മണിക്കൂറും ലഭ്യമായ സ്മാർട്ട് ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. പിന്തുണക്കും അന്വേഷണങ്ങൾക്കുമായി ആമർ സെന്ററുകളിൽ 8005111 എന്ന ടോൾ ഫ്രീ നമ്പർ വഴി ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്സൈറ്റായ www.gdrfad.gov.ae സന്ദർശിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.