ദുബൈ: ജീവനക്കാരുടെ ആരോഗ്യവും മികച്ച തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ‘സ്പോർട്സ് ഇൻ ജി.ഡി.ആർ.എഫ്.എ ദുബൈ’ എന്ന പേരിൽ പ്രത്യേക കായിക പരിപാടി സംഘടിപ്പിച്ചു.
ഡയറക്ടറേറ്റിന്റെ പ്രധാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ വിവിധ കായിക മത്സരങ്ങളും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പാനൽ ചർച്ചകളും സ്പോർട്സ് ഉൽപന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനങ്ങളും വിൽപനയും നടന്നു. രണ്ടാം തവണയാണ് ഇത്തരത്തിൽ ജി.ഡി.ആർ.എഫ്.എ സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കുന്നത്.
മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസി. ഡയറക്ടർമാർ അടക്കം നിരവധി പേർ സംബന്ധിച്ചു. സ്പോർട്സിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ ഇത്തരത്തിലുള്ള പരിപാടികൾക്ക് ഏറെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ജി.ഡി.ആർ.എഫ്.എ ചീഫ് ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. നാല് ദിവസത്തെ ഇവന്റ് വ്യാഴാഴ്ച സമാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.