ദുബൈ: വേൾഡ് ട്രേഡ് സെന്ററിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ജൈടെക്സ് ഗ്ലോബൽ എക്സിബിഷനിൽ കേരളത്തില്‍നിന്ന് ഇത്തവണ 30 സ്ഥാപനങ്ങള്‍ പങ്കെടുക്കും. സംസ്ഥാന ഐ.ടി വകുപ്പിന്റെയും കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ജൈടെക്സ് ഗ്ലോബലില്‍ തങ്ങളുടെ സാങ്കേതിക മികവുകള്‍ അവതരിപ്പിക്കുക.
ഒക്ടോബർ 14 മുതൽ 18 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലായ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ കേരളത്തിന്റെ ഐ.ടി മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരിക്കും എക്സിബിഷനെന്ന് ജി.ടെക് സെക്രട്ടറി വി. ശ്രീകുമാര്‍ പറഞ്ഞു.
കേരളത്തിന്റെ സാങ്കേതിക വൈദഗ്ധ്യം പ്രതിഫലിപ്പിക്കുകയും ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്യുംവിധം പാരമ്പര്യവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിക്കുന്ന മോഡുലാര്‍ ഡിസൈനിലാണ് ജൈടെക്സിലെ കേരള പവലിയൻ ഒരുക്കുന്നത്. ഐ.ടി മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം പ്രകടമാക്കുന്ന പവലിയന് എക്സിബിഷനുകളില്‍ ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.