ദുബൈ: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയവരുടെ യു.എ.ഇയിലെ പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ദുബൈ ബിസിനസ് ബേയിലെ ബേബൈറ്റ്സ് പാർട്ടി ഹാളിൽ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു.
വിവിധ കാലഘട്ടങ്ങളിൽ കോളജിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ പൂർവവിദ്യാർഥികളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. യു.എ.ഇ അലുമ്നി പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുനീർ ബേരികെ റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, ട്രഷറർ ജൂഡിത് ഫെർണാണ്ടസ്, അക്കാഫ് സെക്രട്ടറി മനോജ് കെ.വി. എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
പൂർവവിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. മൻസൂർ ചൂരി, ആയിഷ ചെമ്മനാട് എന്നിവർ സംസാരിച്ചു. മുനീർ ബേരികെ സ്വാഗതവും ജഗത് കുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: മുനീർ സോന്കാൽ(പ്രസി), അലി മഞ്ചേശ്വരം(ജന.സെക്ര), ജഗത് കുമാർ(ട്രഷ), വൈസ് പ്രസിഡന്റ്റുമാർ: ആയിഷ ഷമ്മി, പാരിജാത പ്രദീപ്, ഷഫീഖ് പുളിക്കൽ, മുസവിർ തളങ്കര, ഹാരിസ്. സെക്രട്ടറിമാർ: ദീപ ഭട്ട്, സവാദ്, പ്രശാന്ത് ചെമ്മനാട്, നിസാം മൊഗ്രാൽ, ലിജേഷ് ജോസ് പാണത്തൂർ. സ്പോർട്സ് കൺവീനർ: റാഷിദ് ചെമ്മനാട്, ടോസ്റ്മാസ്റ്റർ കോഓഡിനേറ്റർ : മുസ്താഖ് ഡി.പി., കൾച്ചറൽ കൺവീനർ: ഇന്ദുലേഖ, ഇവന്റ് കോഓഡിനേറ്റർ: സന്ദീപ് നെല്ലിക്കുന്ന്, സോഷ്യൽ മീഡിയ കൺവീനർ: അഭിലാഷ് പേരാ. അഡ്വവൈസറി അംഗങ്ങളായി രഞ്ജിത്ത് കോടോത്ത്, മുനീർ ബേരികെ, മൻസൂർ ചൂരി, മുനീർ പൂച്ചക്കാട്, റഫീഖ് എരിയാൽ, വേലായുധൻ, സന്ദീപ് നെല്ലിക്കുന്ന് എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.