ബോളിവുഡ് താരം ഷാരൂഖ് ഖാ​െൻറ 55ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് ദുബൈ ബുർജ് ഖലീഫയിൽ തെളിഞ്ഞ ദൃശ്യം

കിങ്​ ഖാന് ബുർജ് ഖലീഫയുടെ തലയെടുപ്പുള്ള ജന്മദിനാശംസ

ദുബൈ: ബോളിവുഡിലെ കിങ്​ ഖാൻ മാത്രമല്ല, ലോകത്തിലെത്തന്നെ കിങ്​ മേക്കറാണ് ഷാരൂഖ് ഖാൻ എന്നത് ആരാധകവൃന്ദം അനുഭവിച്ചറിഞ്ഞു. ഇന്ത്യൻ സിനിമയിലെ കിങ്​ ഖാന് ഏറ്റവും തലയെടുപ്പുള്ള ആശംസകളാണ് ദുബൈ നഗരം നേർന്നത്.ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ബുർജ്​ ഖലീഫ കെട്ടിടത്തിൽ വർണവിളക്കുകളാൽ 'ഹാപ്പി ബർത്ത്​ഡേ​ ഷാറൂഖ് ഖാൻ' എന്ന് അക്ഷരങ്ങളാൽ ദൃശ്യവത്കരിച്ചാണ് യു.എ.ഇ ഇന്ത്യൻ അഭിനയ പ്രതിഭയെ ആദരിച്ചത്. ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ദുബൈ നഗരം ഷാറൂഖിന് ആശംസ നേർന്നു.

കഴിഞ്ഞ വർഷവും കിങ്​ ഖാ​െൻറ ജന്മദിനത്തിൽ ബുർജ് ഖലീഫയിൽ ആശംസകൾ തെളിഞ്ഞിരുന്നു. ലോകത്തിലെ പല പ്രമുഖരുടെയും പേരുകളും ചിത്രങ്ങളും നേരത്തേ തെളിഞ്ഞിട്ടുണ്ടെങ്കിലും അഭിനയലോകത്തുനിന്ന് വീണ്ടും ബുർജ് ഖലീഫയിലിടംപിടിച്ചത് സ്വന്തം എസ്.ആർ.കെ ആണെന്ന അഭിമാനത്തിലാണ് ഷാരൂഖി​െൻറ ആരാധകർ.ജന്മദിന സമ്മാനത്തിന് ബുർജ് ഖലീഫക്കും എം.ആർ ഗ്രൂപ്പിനും നന്ദി പറഞ്ഞു ഷാരൂഖ് പിന്നീട് സ്വന്തം ട്വിറ്റർ ഹാൻഡിലിലും ചിത്രം പോസ്​റ്റ്​ ചെയ്തു​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.