കുവൈത്ത് അമീറിെൻറ നിര്യാണത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർ അനുശോചിച്ചു. രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
രാജ്യത്തുടനീളം യു.എ.ഇ ദേശീയപതാക കൊടിമരത്തിൽ പകുതി താഴ്ത്തി കെട്ടാനും പ്രസിഡൻറ് ഉത്തരവിട്ടു. എല്ലാ ഔദ്യോഗിക വകുപ്പുകൾ, എംബസികൾ, വിദേശത്തുള്ള യു.എ.ഇയിലെ നയതന്ത്ര കാര്യാലയങ്ങൾ എന്നിവയിൽ ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടണമെന്നും നിർദേശം നൽകി.അറബ് ഇസ്ലാമിക രാജ്യങ്ങളിലെ പ്രമുഖ നേതാവായിരുന്നു ശൈഖ് സബാഹ് അൽഅഹ്മദ് അൽ ജാബിർ അസ്സബാഹെന്ന് പ്രസിഡൻറ് അനുസ്മരിച്ചു.അറബ് സഹകരണ കൗൺസിൽ രൂപവത്കരണത്തിെൻറ തുടക്കത്തിലുള്ള ഭരണാധികാരികളിൽ ഒരാളായിരുന്നു അമീർ. യു.എ.ഇക്ക് അദ്ദേഹത്തിെൻറ വിയോഗം വലിയ നഷ്ടമാണ്. ഗൾഫ് സഹകരണ കൗൺസിൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സഹനേതാക്കളോടൊപ്പം മികച്ച സംഭാവന നൽകി.
ശൈഖ് സബാഹിെൻറ കുടുംബത്തിനും സഹോദര രാജ്യമായ കുവൈത്തിലെ ജനങ്ങളോടും യു.എ.ഇയുടെ ആത്മാർഥമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. കുവൈത്തിെൻറ പുരോഗതിയിലും വളർച്ചയിലും ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിെൻറ നേതൃപാടവം വളരെയധികം സഹായിച്ചു. അറബ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ഘടനയെ ശക്തിപ്പെടുത്തുന്നതിനും ഐക്യം വർധിപ്പിക്കുന്നതിനും ജീവിതാന്ത്യംവരെ അശ്രാന്ത പരിശ്രമം നടത്തിയതായും അനുസ്മരണക്കുറിപ്പിൽ പറയുന്നു.
ഗൾഫിെൻറ ഹൃദയത്തുടിപ്പായിരുന്നു അമീറെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കുവൈത്തിെൻറ ദയാലുവായ പിതാവിന് ദൈവം കരുണ ചൊരിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ജനങ്ങൾക്കും അസ്സബാഹിെൻറ കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.സമാധാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിച്ച നേതാവാണ് അദ്ദേഹം. ഗൾഫ് സഹകരണത്തിൽ മുഖ്യ പങ്കുവഹിച്ചു. അമീറിെൻറ പ്രവർത്തനങ്ങൾ മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അമീറിെൻറ നിര്യാണത്തിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുശോചനം രേഖപ്പെടുത്തി.കുവൈത്ത് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബയെ വിളിച്ച് പരേതനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.