ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ​ക്ക്​ ബു​ർ​ജീ​ൽ ഒ​രു​ക്കി​യ വി​നോ​ദ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ

ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​ സീ​സി​യും അ​ൽ ആ​രി​ഷ് ഹോ​സ്പി​റ്റ​ലി​ലെ

വെ​ൽ​ന​സ് ഒ​യാ​സി​സ് സ​ന്ദ​ർ​ശ​ന​ത്തി​ൽ

ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ​ക്ക്​ ബു​ർ​ജീ​ൽ ഒ​രു​ക്കി​യ വി​നോ​ദ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ

അ​ബൂ​ദ​ബി: ഈ​ജി​പ്ത്-​ഗ​സ്സ അ​തി​ർ​ത്തി​യി​ലെ അ​ൽ ആ​രി​ഷ് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ഒ​രു​ക്കി​യ ക​ളി​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്​ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​ സീ​സി​യും ആ​ണ്​ അ​ൽ ആ​രി​ഷ് ഹോ​സ്പി​റ്റ​ലി​ലെ വെ​ൽ​ന​സ് ഒ​യാ​സി​സ് സ​ന്ദ​ർ​ശി​ച്ച​ത്.

ഗ​സ്സ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് ഒ​രു​ക്കി​യ ക​ളി​സ്ഥ​ല​ത്തെ​ത്തി​യ രാ​ഷ്ട്ര​നേ​താ​ക്ക​ൾ കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ച്ച് വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ഞ്ഞു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​വ​രെ ആ​ശ്വ​സി​പ്പി​ച്ചു.

പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക വി​നോ​ദ​മേ​ഖ​ല ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ച​ത്. വി​വി​ധ വി​നോ​ദോ​പാ​ധി​ക​ൾ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന വെ​ൽ​ന​സ് ഒ​യാ​സി​സ്, ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ പ്രി​യ കേ​ന്ദ്ര​മാ​ണ്. 

Tags:    
News Summary - Heads of state visit playground built for Gaza children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.