ഫുജൈറയിൽ ശക്തമായ മഴയിൽ മുങ്ങിയ റോഡ്
ദുബൈ: യു.എ.ഇയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ ഫുജൈറയിൽ പ്രളയസമാന സാഹചര്യം. റോഡുകളും വാദികളും നിറഞ്ഞു കവിഞ്ഞതോടെ പലയിടങ്ങളിലും താമസ സ്ഥലങ്ങളിൽ വെള്ളം കയറി. മഴ ബുധനാഴ്ച രാത്രിയും തുടർന്നതോടെ പ്രദേശത്ത് അടിയന്തിര രക്ഷാദൗത്യത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദേശിച്ചു. രാജ്യത്തെ എല്ലാ എമിറേറ്റുകളിലെയും ദുരന്തനിവാരണ സേനകളോട് ഫുജൈറയിൽ രക്ഷാപ്രവർത്തനത്തിന് എത്താനാണ് നിർദേശിച്ചിട്ടുള്ളത്. ബുധനാഴ്ച രാത്രി വൈകി ഊർജിത രക്ഷാപ്രവർത്തനം ആരംഭിച്ചതായാണ് വിവരം.
മഴയും വെള്ളപ്പൊക്കവും ബാധിച്ച എല്ലാ കുടുംബങ്ങളെയും താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റാനും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഹോട്ടലുകൾ ബുക്ക് ചെയ്യാനും കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തെ ചുമതപ്പെടുത്തി. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.