ഷാർജ: യു.എ.ഇയുടെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും ലഭിച്ചു. ഫുജൈറയിലെ ദഫ്ത, മർബത്ത്, മസാഫി മേഖലകളിലും ഷാർജയിലെ ഖോർഫക്കൻ റോഡിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മഴ ആരംഭിച്ചത്. റാസൽഖൈമയിലെ ജെബൽ ജെയ്‌സിൽ ചൊവ്വാഴ്ച രാവിലെ ആറിന് 15.4 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മഴയും പൊടിക്കാറ്റും കാരണം ദൂരക്കാഴ്ച കുറവായ
തിനാൽ, വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നാഷനൽ സെൻറർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അഭ്യർഥിച്ചു. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽനിന്നും താഴ്‌വരകളിലെ ഒഴുക്കിൽനിന്നും വിട്ടുനിൽക്കാൻ എൻ.സി.എം നിർദേശിച്ചു. ബുധനാഴ്ചത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കിഴക്ക് ചില താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, അത് ക്യുമുലസ് ആയിരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.