പരിക്കേറ്റയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നു
ഷാർജ: വാഹനാപകടത്തിൽ പരിക്കേറ്റ ഏഷ്യക്കാരനെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എമിറേറ്റിലെ അൽ ഖുദൈറയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 25കാരനായ ഏഷ്യൻ വംശജനെ രക്ഷിക്കാൻ നാഷനൽ ആംബുലൻസിന്റെ അഭ്യർഥന പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എയർ വിങ്ങാണ് ഓപറേഷൻ നടത്തിയത്.
ഹെലികോപ്ടറിൽ അൽ ദൈദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടമുണ്ടായ സ്ഥലത്തുനിന്നുതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.