ഉമ്മുല്‍ഖുവൈന്‍: മാസങ്ങളോളം ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ഇന്ത്യക്കാരനെ തുടര്‍ചികിത്സക്കായി നാട്ടിലേക്കയച്ചു. ഉമ്മുല്‍ഖുവൈനിലെ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലിചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ മഹേഷ് ചന്ദിന് ആണ് മസ്തിഷ്കാഘാതംമൂലം തളർന്ന് ആശുപത്രിയിലായത്. അസുഖബാധയെ തുടര്‍ന്ന് നാല് മാസത്തോളം ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് സജ്ജാദ് നാട്ടിക വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു.
തളര്‍ന്നുകിടക്കുന്ന ഇദ്ദേഹത്തിനെ നാട്ടിലെത്തിക്കണമെങ്കില്‍ സ്ട്രച്ചര്‍ സംവിധാനമുള്ള വിമാനത്തില്‍ സൗകര്യമൊരുക്കണമായിരുന്നു. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ഇതിനുള്ള സാമ്പത്തിക സൗകര്യം ഒരുക്കിയത്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടന്നവകയില്‍ വന്ന ഭീമമായ തുക ഇവരുടെ ഇടപെടല്‍മൂലം അധികൃതര്‍ ഒഴിവാക്കിനല്‍കി. നാട്ടിലെത്തിയ ഇദ്ദേഹത്തിന് തുടർചികിത്സ ഒരുക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.