റാസല്‍ഖൈമ: വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വറിന്റെ(ഡബ്ല്യു.ഡബ്ല്യു.എഫ്) ആഹ്വാന പ്രകാരം ശനിയാഴ്ച നടന്ന ഭൗമ മണിക്കൂറില്‍ പങ്കുചേര്‍ന്ന് റാക് പൊലീസ്. ആഗോള താപന കെടുതികളില്‍നിന്ന് ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി മാര്‍ച്ചിലെ അവസാന ശനിയാഴ്ചയാണ് വര്‍ഷന്തോറും ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയ ആസ്ഥാന മന്ദിരത്തിലെ മുഴുവന്‍ ലൈറ്റുകളും ഒരു മണിക്കൂറോളം അണച്ചാണ് റാക് പൊലീസ് ഭൗമ മണിക്കൂറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രകൃതിയുടെ സംരക്ഷണത്തിനും ഭാവിതലമുറകളുടെ പരിരക്ഷക്കും വേണ്ടിയുള്ള മഹദ് സംരംഭമാണ് ഭൗമ മണിക്കൂറെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഭൂമിയുടെ സംരക്ഷണം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണ്. ഊര്‍ജ ഉപഭോഗം ക്രിയാത്മകമാക്കേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.