ഷാർജ: എടപ്പാൾ കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഖയ്യൂമിന്റെ നിര്യാണത്തിൽ ഹോപ് യു.എ.ഇ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
നവംബർ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് ഷാർജ സഫാരി മാളിൽ നടന്ന യോഗത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ആരെയും വിഷമിപ്പിക്കാത്ത സ്വഭാവത്തിനുടമയായിരുന്നു അധ്യാപകൻ ഖയ്യൂമെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം സ്ഥാപനത്തിനും വിദ്യാർഥികൾക്കും തീരാനഷ്ടമാണെന്ന് അഭിപ്രായപ്പെട്ടു.
നാസർ കൊട്ടാരത്ത്, മൻസൂർ ബിയ്യം, അഷ്റഫ് പുഴമ്പ്രം, അബ്ദുൽ അസീസ്, ശറഫുദ്ദീൻ ചാവക്കാട്, ഇർഷാദ് നടുവട്ടം, ശരീഫ് എടപ്പാൾ, ഷബീർ ഈശ്വരമംഗലം, നൂറു നെല്ലിശ്ശേരി, ജാസർ പള്ളിക്കര തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.