ഇമ്മാനുവൽ മാർത്തോമ ഇടവക ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ഫുജൈറ: ഇമ്മാനുവൽ മാർത്തോമ ഇടവകയിൽ വിവിധ വിഭാഗങ്ങളിലുള്ളവർ ഒത്തുചേർന്ന ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ വിവിധ സംഘടനാ ഭാരവാഹികളും മുസ്ലിം നേതാക്കളും പങ്കെടുത്തു. സംഗമം വിവിധ സമുദായങ്ങൾക്കിടയിലെ ഐക്യത്തിന്റെ സന്ദേശമായി മാറി. നോമ്പ് തുറക്കുശേഷം നമസ്കാരത്തിനായി ഇടവകയുടെ പ്രധാന ഹാൾ സജ്ജമാക്കിയിരുന്നു.
പള്ളിവികാരി ഫാ. അബ്രഹാം വർഗീസ് ഇഫ്താറിന് നേതൃത്വം നൽകി. കെ.എം.സി.സി ഫുജൈറ പ്രസിഡന്റ് മുബാറക് കോക്കൂർ, ഇൻകാസ് പ്രസിഡന്റ് ജോജു മാത്യു, കൈരളി ഫുജൈറയുടെ അബ്ദുൽ ഹഖ്, ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് കൽബ കെ.സി അബൂബക്കർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ എന്നിവർ ചടങ്ങിൽ ആശംസ നേർന്നു.
സംഗമം വിജയകരമാക്കാൻ കഠിന പ്രയത്നം നടത്തിയ മാർത്തോമ ചർച്ച് ട്രഷററും പ്രോഗ്രാം കൺവീനറുമായ സാജനെയും ഇടവകയിലെ വിശ്വാസികളെയും ഫാദർ അബ്രഹാം വർഗീസ് അഭിനന്ദിച്ചു. മതസൗഹാർദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാഹരണമായി ഈ പരിപാടി തുടർന്നും വിപുലമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.