അബൂദബി: വാഹനയാത്രികര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് കുരുന്നുകള്‍. അബൂദബിയുടെ സുരക്ഷിത റമദാന് എന്ന കാമ്പയിനിന്റെ ഭാഗമായാണ് അഞ്ചുവയസ്സ് മുതല്‍ പ്രായമുള്ള കുട്ടികള്‍ വാഹനയാത്രികര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്. അല്‍ വഹാ മാള്‍ കോര്‍ണറിലും മാരിയറ്റ് ഹോട്ടലിലുമായാണ് കുട്ടികള്‍ നോമ്പ് തുറ ഭക്ഷണം വിതരണം ചെയ്യാനെത്തിയത്. സുരക്ഷിതമായി വാഹനമോടിക്കണമെന്ന സന്ദേശവും ഇവര്‍ നല്കി.
ചെറുപ്രായത്തില്‍തന്നെ കുട്ടികളില്‍ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവരെയും കാമ്പയിനില്‍ പങ്കുചേര്ത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെബ്സൈറ്റില്‍ കുട്ടികളുടെ പേരുകള്‍ മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്താണ് അവരെ ബോധവത്കരണ പരിപാടിക്കെത്തിച്ചത്. റമദാന് മാസത്തില്‍ അപകടങ്ങള്‍ കൂടുതലുണ്ടാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ഒമ്പത് വര്‍ഷം മുമ്പാണ് ഇത്തരമൊരു കാമ്പയിന് തുടക്കം കുറിച്ചത്.
നോമ്പ് മുറിക്കുന്ന സമയത്ത് പള്ളികളിലും വീടുകളിലും എത്തുന്നതിനായി വാഹന ഡ്രൈവര്‍മാര്‍ തിരക്കുകൂട്ടുന്നത് ഒഴിവാക്കുന്നതിനാണ് ഭക്ഷണവിഭവങ്ങള്‍ വഴിയില്‍വെച്ച് കൈമാറുന്നത്. ഇഫ്താര്‍ സമയത്തിനുമുമ്പ് വീട്ടിലെത്താന്‍ വാഹനമോടിക്കുമ്പോള്‍ അമിതവേഗം ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് ന
ല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.