ദർശന സാംസ്കാരിക വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം
അബൂദബി: എമിറേറ്റിലെ പ്രമുഖ കല സാംസ്കാരിക, ചാരിറ്റി കൂട്ടായ്മയായ ദർശന സാംസ്കാരിക വേദി റമദാൻ 15ന് ഇഫ്താർ സംഗമം നടത്തി.
ഷാബിയ എം.ബി.ഇസെഡിലുള്ള തലാൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ 300 ഓളം അംഗങ്ങൾ പങ്കെടുത്തു.
ദർശന പ്രസിഡന്റ് നസിർ പെരുമ്പാവൂർ, ജനറൽ സെക്രട്ടറി ബിജു വാര്യർ, ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് പി.ടി. റിയാസ്, ജോയന്റ് സെക്രട്ടറി മിഥുൻ കുറുപ്പ്, കമ്മിറ്റി അംഗങ്ങൾ, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കോഓഡിനേഷൻ വൈസ് ചെയർമാൻ എ.എം. അൻസാർ, കൺവീനർ സുരേഷ് പയ്യന്നൂർ, ലുലു പി.ആർ.ഒ പി.എ അഷ്റഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.
അൽഐൻ: എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി അൽഐൻ മലയാളി കൂട്ടായ്മ ഇഫ്താർ സംഗമം അൽ ദാഹർ പാർക്കിൽ നടത്തി. ഷജീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അൻസാർ കിളിമാനൂർ മുഖ്യപ്രഭാഷണം നടത്തി. ഷാഫി നന്ദി പറഞ്ഞു. സിദ്ദീഖ്, ആലിക്കുട്ടി, അൻവർ, യാസീൻ, ആരിഫ്, യൂനസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി അൽഐൻ മലയാളി കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.