ഫോസയുടെ ഇഫ്താർ ഭക്ഷണ വിതരണ പദ്ധതിയിൽ പങ്കാളികളായവരെയും വളന്റിയർമാരെയും ആദരിക്കൽ ചടങ്ങ് ദുബൈ പൊലീസ് ഓഫിസറും ഗൈത് അൽ ഇമാറത് വളന്റിയർമാരുടെ തലവനുമായ മുഹ്സിൻ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: റമദാനിൽ ഫോസ ദുബൈയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ ഭക്ഷണ വിതരണ പദ്ധതിയിൽ പങ്കാളികളായവരെയും വളന്റിയർമാരെയും ആദരിച്ചു. ഷാർജ സജ്ജ ലേബർ ക്യാമ്പ് ഇഫ്താർ ഭക്ഷണ വിതരണ പദ്ധതിയിൽ 42,380 ഇഫ്താർ കിറ്റുകളാണ് വിതരണം ചെയ്തത്. ആദരിക്കൽ ചടങ്ങ് ദുബൈ പൊലീസ് ഓഫിസറും ഗൈത് അൽ ഇമാറത് വളന്റിയർമാരുടെ തലവനുമായ മുഹ്സിൻ മുഹമ്മദ് അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോസ ദുബൈ മുൻ പ്രസിഡന്റും ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി അംഗവുമായ ജമീൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ഫോസ ദുബൈ പ്രസിഡന്റ് മലയിൽ മുഹമ്മദ് അലി അധ്യക്ഷനായി. ഫോസ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മശ്ഹൂർ സ്വാഗതവും ഇഫ്താർ മീൽ പദ്ധതി കോഒാഡിനേറ്റർ സി.വി. സജ്ജാദ് റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ഹബീബ് കോഴിക്കോട് നന്ദി പറഞ്ഞു.
ചടങ്ങിൽ അബു സാലി (പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവിസ്, ഫാറൂഖ് കോളജ്), ഡോ. പോൾ പ്രഭാഹർ (ടി.ഇ.പി.എ), റിയാസ് ഹകീം, എം.ടി അനീസ്, റാബിയ ഹുസൈൻ (ഫോസ വനിത വിഭാഗം), യാസിർ ഹമീദ്, നാസർ ബേപ്പൂർ, പി.കെ സാഹിർ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയിൽ പങ്കാളികളായ 22 സംഘടനകൾക്കും 10 വ്യക്തികൾക്കും 15ലധികം സന്നദ്ധ പ്രവർത്തകർക്കും ചടങ്ങിൽ പ്രത്യേകം അഭിനന്ദന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗൈത് അൽ ഇമാറാത് വളന്റിയർമാർക്ക് പ്രത്യേക സർട്ടിഫിക്കറ്റുകളും ചടങ്ങിൽ സമ്മാനിച്ചു. സമീൽ സലാം, ഉനൈസ് പയ്യോളി, അബിഹാദ് അലി, അനീസ് ചുക്കൻ, ഒ.കെ ഇസ്മായിൽ, ജൗഹർ, കബീർ വയനാട്, നിയാസ് മോങ്ങം, നിയാസ് അഹമ്മദ്, റജീന ഗഫൂർ, റഊഫ് ചാലിൽ, ഷാഫിർ മുഹമ്മദ്, സി.ടി ഫാരിസ്, ഷീബ നാസർ, നബീൽ നാരങ്ങോളി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.