മര്‍ത്ത് മറിയം വനിതസമാജം യു.എ.ഇ സോണ്‍ പ്രവര്‍ത്തനോദ്ഘാടനം ബംഗളൂരു ഭദ്രാസന സഹായ മെത്രാപ്പോലീത്ത
ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് നിര്‍വഹിക്കുന്നു
റാസല്‍ഖൈമ: മര്‍ത്ത് മറിയം വനിതസമാജം യു.എ.ഇ സോണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്തയും ബംഗളൂരു ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് നിര്‍വഹിച്ചു.
മര്‍ത്ത് മറിയം വനിത സമാജം യു.എ.ഇ സോണല്‍ പ്രസിഡന്റ് ഫാ. സിറില്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ജാക്സണ് എം. ജോണ്‍ (ദുബൈ സെന്റ് തോമസ് കത്തീഡ്രല്‍), റാക് സെന്റ് മേരീസ് ഇടവക സെക്രട്ടറി ഗീവര്‍ഗീസ് ടി. സാം, ബംഗളൂരു ഭദ്രാസന കൗണ്‍സില്‍ അംഗം സ്റ്റാന്‍ലി തോംസണ്‍, മലങ്കരസഭ മാനേജിങ് കമ്മിറ്റിയംഗം ബേബി തങ്കച്ചന്, സുജ ഷാജി, ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
റാക് യൂനിറ്റ് സെക്രട്ടറി മിനി വിനോദ് കുര്യന് സ്വാഗതവും യു.എ.ഇ സോണല്‍ സെക്രട്ടറി അഡ്വ. ജയിന് അരുണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.