അബൂദബി: ദർശന സാംസ്കാരികവേദി അബൂദബിയുടെ പുതിയ മാനേജിങ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനവും ഓണാഘോഷവും അബൂദബി മലയാളി സമാജം അങ്കണത്തിൽ നടന്നു. ജനറൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ദർശന പ്രസിഡന്റ് നസീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു.
ദർശന രക്ഷാധികാരി ഡോ. ധനലക്ഷ്മി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അബൂദബി മലയാളി സമാജം വൈസ് പ്രസിഡന്റ് രേഖീൻ സോമൻ, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ യേശു ശീലൻ, സമാജം രക്ഷാധികാരി കൂടിയായ കുഞ്ഞുരാമൻ, ലുലു ഗ്രൂപ് പി.ആർ.ഒ അഷ്റഫ് പി.എ, അഹല്യ ഗ്രൂപ് ഓപറേഷൻ ഹെഡ് സൂരജ് പ്രഭാകർ, ദർശന വൈസ് പ്രസിഡന്റ് സുധീഷ് കൊപ്പം, കലാവിഭാഗം സെക്രട്ടറി മിഥുൻ കുറുപ്പ്, മുൻ പ്രസിഡന്റ് ബിജു വാര്യർ, ജോയന്റ് സെക്രട്ടറി ബദരിയാ സിറാജ്, വനിതാ കൺവീനർ സരിസ ബൈജു, ജോയന്റ് കൺവീനർ മാർ നയന ഹമീഷ്, ഷാനി മുബാറക്, രോഹിണി പ്രമോദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഡി ബാൻഡ് ഗ്രൂപ്പിന്റെ ഗാനമേളയും തുടർന്ന് ഡാൻസുകൾ, തിരുവാതിര തുടങ്ങിയ പരിപാടികളും നടന്നു. കോഓഡിനേറ്റർ സിറാജ് മാള പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ ദർശന ട്രഷറർ റിയാസ് പി.ടി നന്ദി രേഖപ്പെടുത്തി. എസ്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുജീബ്, അജിത്, ലെജി തുടങ്ങിയ 25ഓളം പ്രവർത്തകർ ഓണസദ്യക്ക് നേതൃത്വം നൽകി. പ്രവാസത്തിൽ 10 വർഷത്തിലധികമായി ജോലിചെയ്യുന്ന 31 നഴ്സുമാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.