ഇന്ത്യാ സോഷ്യല്‍ ക്ലബ് ലിറ്റററി വിങ് യൂത്ത് ഫെസ്റ്റിവല്‍ സംബന്ധിച്ച് ഐ.എസ്.സി. ഭാരവാഹികള്‍
വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കുന്നു
അബൂദബി: ഇന്ത്യ സോഷ്യല്‍ ക്ലബ് ലിറ്റററി വിങ് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍നിന്ന് അഞ്ഞൂറോളം കലാപ്രതിഭകള്‍ വേദിയിലെത്തുന്ന കലാമേളയില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, ഒഡീസി തുടങ്ങി എല്ലാ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തങ്ങളുമുണ്ടാവും. മൂന്ന് മുതല്‍ 18 വയസ്സുവരെയുള്ള മത്സരാർഥികളുടെ 21 ഇനങ്ങള്‍ ഐ.എസ്.സി അങ്കണത്തിലുള്ള അഞ്ച് വേദികളില്‍ അരങ്ങേറും.
നൃത്തയിനങ്ങള്‍ കൂടാതെ ക്ലാസിക്കല്‍ സംഗീതം, ഉപകരണ സംഗീതം, അഭിനയം, പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും.
കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന കലാകാരനും കലാകാരിക്കും ഐ.എസ്.സി പ്രതിഭ, ഐ.എസ്.സി തിലക് പുരസ്കാരങ്ങള്‍ നല്‍കും.
ഏറ്റവും കൂടുതല്‍ പോയന്റ് കരസ്ഥമാക്കുന്ന സ്കൂളുകള്‍ക്കും മെഡലുകള്‍ സമ്മാനിക്കും. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജയറാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് എസ്. നായര്‍, ട്രഷറര്‍ ദിനേശ് പൊതുവാള്, ലിറ്റററി സെക്രട്ടറി നാസര്‍ തമ്പി, സ്പോണ്‍സര്‍മാരായ ഭാവന്‍സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് ബാലകൃഷ്ണന്, സ്പിന്നീസ് ഗ്രൂപ് മാനേജര്‍ റോബിണ്സന് മൈക്കിള്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.