അ​ബൂ​ദ​ബി: ര​ണ്ടു​മാ​സ​ക്കാ​ല​ത്തേ​ക്ക് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ക്കാ​ര്‍ക്കാ​യി സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി ഇ​ന്ത്യ​ന്‍ എം​ബ​സി. അ​ല്‍ റീം, ​മു​സ്സ​ഫ, അ​ല്‍ഐ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി.​എ​ല്‍.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി യാ​ത്രാ​രേ​ഖ​ക​ള്‍ക്കാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​മെ​ന്നും ഇ​തി​നാ​യി മു​ന്‍കൂ​ര്‍ ബു​ക്കി​ങ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന നി​യ​മ​ലം​ഘ​ക​ര്‍ക്ക് എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് (ഇ.​സി.) അ​നു​വ​ദി​ക്കും. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ.​സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കും. ഇ​ത് കോ​ണ്‍സു​ലാ​ര്‍ ഓ​ഫി​സി​ല്‍നി​ന്ന് കൈ​പ്പ​റ്റാം.

റെ​സി​ഡ​ന്‍സി സ്റ്റാ​റ്റ​സ് ക്ര​മ​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് അ​ല്‍റീം, മു​സ്സ​ഫ, അ​ല്‍ഐ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി.​എ​ല്‍.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ഹ്ര​സ്വ കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ര്‍ട്ടി​ന് അ​പേ​ക്ഷി​ക്കാം. ബി.​എ​ല്‍.​എ​സ് കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഞാ​യ​റാ​ഴ്ച​യും തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കും.

രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ല്‍ ബി.​എ​ല്‍.​എ​സ് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക. രാ​വി​ലെ 9 മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യു​ള്ള സ​മ​യ​ത്ത് യാ​ത്രാ​രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​യി 050-8995583 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഷാ​ര്‍ജ​യി​ലും റാ​സ​ല്‍ഖൈ​മ​യി​ലും ഇ​ന്ത്യ​ന്‍ കൂ​ട്ടാ​യ്മ​ക​ള്‍ സ​ജ്ജം

ഷാ​ര്‍ജ: പൊ​തു​മാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ള്‍ക്ക് കൈ​വ​ശ​മു​ള്ള രേ​ഖ​ക​ളു​മാ​യി അം​ഗീ​കൃ​ത ടൈ​പ്പി​ങ്​ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​മെ​ന്ന് ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ ത​ള​ങ്ക​ര​യും സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശും പ​റ​ഞ്ഞു. കോ​ണ്‍സു​ലേ​റ്റ്, ഒൗ​ട്ട് പാ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കും പൊ​തു​മാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 06 5610845,

റാ​സ​ല്‍ഖൈ​മ: പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രേ​ഖ​ക​ള്‍ നി​യ​മാ​നു​സൃ​ത​മാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലെ ഇ​ന്ത്യ​ന്‍ കൂ​ട്ടാ​യ്മ​ക​ള്‍ ഓ​ര്‍മി​പ്പി​ച്ചു. പൊ​തു​മാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ വേ​ണ്ട​വ​ര്‍ക്ക് 07 2282448 (റാ​ക് ഐ.​ആ​ര്‍.​സി), 050 430 6068, 055 306 4364 (റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍), 050 799 2121 (റാ​ക് വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍), 055 8332166. 054 7028464 (റാ​ക് ഇ​ന്‍കാ​സ്) 050 7994694, 055 3971622 (ചേതന, റാക്) ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Indian Embassy with arrangements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.