അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട നൂറുകണക്കിന് പേർ പങ്കെടുത്തു. ഓണമ്പള്ളി മുഹമ്മദ് ഫൈസി റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.കെ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു. യു.എ.ഇയിലെ സിറിയൻ അംബാസഡർ ഡോ. ഗസ്സാൻ ഹബ്ബാസ്, സെക്രട്ടറി മിസിസ് ബയാൻ, തുർക്കി എംബസി ഫസ്റ്റ് സെക്രട്ടറി ഹസൻ എടജുസിറ്റ്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി. നടരാജൻ, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കായനിയൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ഷാലോനി സരോഗി, അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്കൽ, ജനറൽ സെക്രട്ടറി യൂസഫ് മാട്ടൂൽ, സുന്നി സെന്റർ പ്രസിഡന്റ് അബ്ദുറഹ്മാൻ തങ്ങൾ, ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി യാസർ, ഇന്ത്യൻ കൾച്ചറൽ പ്രസിഡന്റ് ഇസ്മായിൽ, എസ്.എഫ്.സി മുരളി, അബൂബക്കർ കുറ്റിക്കോൽ, ലുലു ഗ്രൂപ് അഷ്റഫ്, സൂരജ് അഹല്യ, ബദറുദ്ദീൻ ലുലു, അജിത് ജോൺസൺ, ഉമേഷ് ചന്ദ്രൻ തുടങ്ങിയവരും അബൂദബി കമ്യൂണിറ്റി പൊലീസ് മേധാവികളും മുസഫ ഷാബിയ പൊലീസ് മേധാവികളും ഉൾപ്പെടെ ആയിരത്തോളം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
ട്രഷറർ ഷിഹാബുദ്ദീൻ പരിയാരം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.