അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ കഴിഞ്ഞ പത്തുദിവസങ്ങളിലായി നടന്ന ഇന്‍സൈറ്റ്-2022 സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല സമാപനം. രജിസ്റ്റര്‍ ചെയ്ത ഇരുനൂറോളം വിദ്യാർഥികളെ പ്രായം അടിസ്ഥാനപ്പെടുത്തി ബട്ടര്‍ഫ്ലൈസ്, ഡയമണ്ട്സ്, ഡയനാമിക്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു ക്യാമ്പ് സജ്ജീകരിച്ചത്. വിവിധ മേഖലകളില്‍ അവഗാഹവും മികച്ച പരിചയസമ്പത്തുമുള്ള മുപ്പതോളം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടന്ന ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമാണ് സമ്മാനിച്ചത്. ലീഡര്‍ഷിപ് ആന്‍ഡ് സോഫ്ട് സ്കില്‍ ഡെവലപ്മെന്‍റ്, ബിഹേവിയറല്‍ എൻറിച്ച്മെന്‍റ്, ഇന്‍റര്‍പേഴ്സനല്‍ സ്കില്‍, പബ്ലിക് സ്പീക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സോഷ്യല്‍ മീഡിയ എത്തിക്സ്, മോറല്‍ സ്കൂളിങ് എന്നിവ ക്യാമ്പില്‍ വിഷയങ്ങളായി.
സമാപന ചടങ്ങിനോടനുബന്ധിച്ച് ക്യാമ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ക്യാമ്പ് അനുഭവങ്ങൾ പങ്കുവെക്കാൻ അവസരവും നൽകി. ഇസ്ലാമിക് സെന്‍റർ ആക്ടിങ് പ്രസിഡന്‍റ് എം. ഹിദായത്തുല്ലയുടെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങിൽ ഡോ. സലീല്‍ ചെമ്പയില്‍ ബോധവത്കരണം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നടന്നു. അദീബ് ഗ്രൂപ് ഓഫ് കമ്പനീസ് അസിസ്റ്റന്‍റ് മാനേജര്‍ മുഹമ്മദ് അസ്ലം സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യു.എ.ഇ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് യു. അബ്ദുല്ല ഫാറൂഖി, അബൂദബി സുന്നി സെന്‍റര്‍ ട്രഷറര്‍ അബ്ദുല്ല നദവി, മജീദ് അന്നാൻതൊടി, അബൂബക്കര്‍ ബിന്‍ ഖാസിം (അല്‍ ഖയ്യാം ബേക്കറി), അബ്ദുൽവാഹിദ് (ലേണേഴ്സ് ഹബ്), മുഹമ്മദ് യാസർ (അദീബ് ഗ്രൂപ്) എന്നിവർ ആശംസ നേർന്നു. അബൂദബി കെ.എം.സി.സി സുന്നി സെന്‍റര്‍, ഇസ്ലാമിക് സെന്‍റര്‍ ഉൾപ്പെടെ ഭാരവാഹികള്‍ സമ്മാനദാനത്തിന് നേതൃത്വം നൽകി. ഇസ്ലാമിക് സെന്‍റര്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി എ.വി. ശിഹാബുദ്ദീന്‍ പരിയാരം, എജുക്കേഷൻ വിങ് സെക്രട്ടറി ശിഹാബ് കരിമ്പനോട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.