ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ജ്മാ​ൻ ഓ​ണം കു​ടും​ബ​സം​ഗ​മം ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഗി​രീ​ഷ്‌ കെ.​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ജ്​​മാ​ൻ ഓ​ണാഘോഷവും കു​ടും​ബ​സം​ഗ​മവും സം​ഘ​ടി​പ്പി​ച്ചു

അ​ജ്മാ​ൻ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ജ്മാ​ൻ ഓ​ണം കു​ടും​ബ​സം​ഗ​മം ഐ.​എ​സ്‌.​സി അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. 600ല​ധി​കം കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷം ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഗി​രീ​ഷ്‌ കെ.​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഐ​സ്‌.​സി​യു​ടെ നി​ല​വി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ സി​ദ്ദീ​ഖ്‌ മു​ഹ​മ്മ​ദി​നെ ഓ​ണ​പ്പു​ട​വ ന​ൽ​കി ആ​ദ​രി​ച്ചു. പൂ​ക്ക​ള​വും മാ​വേ​ലി​യും പു​ലി​ക്ക​ളി​യും ചെ​ണ്ട​മേ​ള​വും ഗാ​ന നൃ​ത്ത​ങ്ങ​ളും നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള​ള കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​വും കാ​യി​ക​വി​നോ​ദ​യി​ന​ങ്ങ​ളും ഓ​ണ​സ​ദ്യ​യും ന​ട​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ബേ​പ്പ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​നോ​ദ് കു​മാ​ര്‍ ടി.​ബി ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷി​ഹാ​സ്‌, അ​തു​ല്യ രാ​ജ്, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ അ​ഫ്സ​ൽ, ജെ​റി, ഗി​രീ​ശ​ൻ, പ്രേം, ​സു​ജി​കു​മാ​ർ, സ​ജീം, പ്ര​ഘോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indian Social Center Ajman organized Onam celebration and family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.