അൽഐൻ: അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 23 ഞായറാഴ്ച ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ ജബൽ ഹഫീത് മലമുകളിൽ യോഗ ദിനം ആചരിച്ചു. പുലർച്ച അഞ്ചു മണിക്ക് ആരംഭിച്ച ചടങ്ങിൽ നാനൂറിൽ പരം ആളുകൾ പങ്കെടുത്തു. അബൂദബിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയ ഫസ്റ്റ് സെക്രട്ടറി ഉദ്യോഗസ്ഥനായ പ്രേംചന്ദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇടച്ചേരി, ട്രഷറർ അഹമ്മദ് മുനവ്വർ മാണിശ്ശേരി, ലുലു ഇന്റർനാഷനൽ റീജ്യനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു റീജ്യനൽ മാനേജർ ഉണ്ണികൃഷ്ണൻ, ബയിങ് മാനേജർ നൗഷാദ്, ഇന്ത്യൻ സോഷ്യൽ സെന്റർ വനിത വിഭാഗം ചെയർ ലേഡി ബബിത ശ്രീകുമാർ, സെക്രട്ടറി സ്മിത രാജേഷ് അൽഐനിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങളായ ഇ.കെ. സലാം, ടി.വി.എൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. യോഗ ക്ലാസുകൾക്ക് റാണി ലിജേഷ്, ബ്രിന്ദ തമിഴരശി, ഡോ. ശാഹുൽ ഹമീദ്, കൃഷ്ണ ഉജ്ജൽ തുടങ്ങിയവർ നേതൃത്വം നൽകി.
അബൂദബി എമിറേറ്റിലെ ഏറ്റവും ഉയർന്ന മലനിരയായ ഹഫീത് പർവതം കടൽ നിരപ്പിൽ നിന്ന 1250 മീറ്റർ ഉയരത്തിലാണ്. ഇത്രയും ഉയർന്ന പ്രതലത്തിൽ യോഗ ദിനാചരണത്തിന്റെ ഭാഗമായി വൻ ജനാവലിയുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട ആദ്യത്തെ യോഗ അനുഭവമാണെന്ന് പ്രേംചന്ദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.