ദുബൈ: റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ടാക്സി ഡ്രൈവറാകാൻ താൽപര്യമുള്ളവർക്ക് ഇന്നുമുതൽ ഇന്‍റർവ്യൂവിൽ പങ്കെടുക്കാം. മാസം 2000 ദിർഹം (40,000 രൂപ) വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാവുന്ന പോസ്റ്റിലേക്കാണ് ഡ്രൈവർമാരെ എടുക്കുന്നത്. രണ്ട് മുതൽ അഞ്ച് വരെ വർഷം പ്രവൃത്തിപരിചയമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും മുൻഗണന.
ദേര അബുഹെയ്ൽ സെന്‍ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്‍റ് ഓഫിസിലെ എം 11ലാണ് വാക്- ഇൻ ഇന്‍റർവ്യൂ. സർട്ടിഫിക്കറ്റുകളുമായി ഇവിടെ നേരിട്ടെത്തിയാൽ മതി. വെള്ളിയാഴ്ച മുതൽ ഈ മാസം 18 വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ഇന്‍റർവ്യൂ. പങ്കെടുക്കാൻ കഴിയാത്തവർ privilege.secretary@gmail.com എന്ന വിലാസത്തിൽ സി.വി അയച്ചാൽ പിന്നീട് പരിഗണിക്കും. 0555513890 എന്ന നമ്പറിൽ വാട്സ്ആപ്പും ചെയ്യാം. 23-55 വയസ്സിനിടയിലുള്ളവർക്കാണ് അവസരം. 2000 ദിർഹമിന് പുറമെ കമീഷനും ഹെൽത്ത് ഇൻഷുറൻസും താമസവും ലഭിക്കും. ഡ്രൈവിങ് ലൈസൻസില്ലാത്തവരെയും പരിഗണിക്കുന്നുണ്ട്. ഇങ്ങനെ പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യമായി ലൈസൻസ് നൽകുന്ന പദ്ധതി ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു. എത്രപേർക്ക് ലൈസൻസ് കൊടുക്കുമെന്നോ എത്രപേരെ നിയമിക്കുമെന്നോ ആർ.ടി.എ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.