ദുബൈ: ഐ.പി.എല്ലില്‍ ടീമുകള്‍ അവസരം നല്‍കാതിരുന്നതടക്കം നിരവധി തിരിച്ചടികള്‍ കരിയറില്‍ നേരിട്ടുവെങ്കിലും ഇന്ത്യന്‍ ടീമില്‍ താന്‍ തിരിച്ചെത്തുക തന്നെ ചെയ്യുമെന്ന് പ്രമുഖ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ ടീമിലേക്ക് എപ്പോഴും മികച്ച കളിക്കാരുടെ ഒഴുക്കാണ്. താൻ ടീമിൽ വരുേമ്പാഴും അങ്ങനെ തന്നെയായിരുന്നു. അതിേപ്പാഴും തുടരുന്നു. പക്ഷെ അതുകൊണ്ട് അവസരം കഴിഞ്ഞുഎന്നു കരുതുന്നില്ല. പാതയുടെ അവസാനമായിട്ടില്ല. ഇനിയും ഒരുപാട് പോകാനുണ്ട്. താൻ കഠിനപ്രയത്നത്തിലാണ്. ഇൗയിടെ വിജയഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്വൻറി20 ചാമ്പ്യൻഷിപ്പിലും ബറോഡക്ക് വേണ്ടി നന്നായി കളിക്കാനായി- ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് 32കാരനായ ഇർഫാൻ പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി ഫിറ്റ്നസിന് കുഴപ്പമൊന്നുമില്ല. പന്ത് സ്വിങ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ആരാധകരുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നു. െഎ.പി.എല്ലിൽ ടീമുകളൊന്നും തന്നെ എടുക്കാതിരുന്നതിെൻറ കാരണം ഇനിയും മനസ്സിലായിട്ടില്ല. കളിക്കാരുടെ കരിയറിൽ ഉയർച്ചയും താഴ്ച്ചയുമുണ്ടാകും. സന്തോഷകരമായ കാര്യം തിരിച്ചുവരുേമ്പാൾ വലിയ വാർത്താപ്രാധാന്യം ലഭിക്കും എന്നതാണ്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നവർക്കൊപ്പം മികച്ച രീതിയിൽ കളിക്കുേമ്പാൾ ലഭിക്കുന്ന ആത്മ വിശ്വാസം വളരെ വലുതാണ്. അത് ഉടനെ തന്നെ സംഭവിക്കുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യ കണ്ട മികച്ച ആൾറൗണ്ടർമാരിലൊരാളായ ഇർഫാൻ പറഞ്ഞു.
ദുബൈയില്‍ ഇന്ത്യ പാക് ക്രിക്കറ്റ് മല്‍സരം നടത്താന്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണയിലെത്തിയിട്ടും അനുമതി നിഷേധിച്ച ആഭ്യന്തരമന്ത്രാലയത്തിെൻറ തീരുമാനത്തില്‍ മാതൃരാജ്യത്തിെൻറ തീരുമാനത്തിന് ഒപ്പമാണെന്ന് ചോദ്യത്തിന് മറുപടിയായി പത്താൻ പറഞ്ഞു. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആവേശകരമായ വിജയത്തിന് ടീമിനെ അഭിനന്ദിക്കുന്നു. കടുത്ത പരമ്പരയായിരുന്നെങ്കിലും അവസാനം ഇന്ത്യ വിജയം സ്വന്തമാക്കി. ലോകമെങ്ങുമുള്ള ഇന്ത്യൻ ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന പ്രകടനമായിരുന്നു വിരാട് കോഹ്ലിയും സംഘവും കാഴ്ചവെച്ചത്.ഇര്‍ഫാന്‍ പത്താന്‍ ബ്രാന്‍ഡ് അംബാസഡറായ അഡ്രസ് അപാരല്സിെൻറ സുഗന്ധദ്രവ്യ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാനാണ് ഇർഫാൻ ദുബൈയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.