അബൂദബി: ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്റര്‍ അബൂദബിയില്‍ സംഘടിപ്പിക്കുന്ന ഐ.എസ്.സി-യു.എ.ഇ ഓപണ്‍ യൂത്ത് ഫെസ്റ്റിവല്‍ ഈ മാസം 20 മുതൽ 22 വരെ നടക്കും. ഫെസ്റ്റിവലില്‍ വിവിധ കലാവിഭാഗങ്ങളിലായി നാനൂറോളം പേര് പങ്കെടുക്കുമെന്ന് ഐ.എസ്.സി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കിഡ്സ് (3-6 വയസ്സ്), സബ് ജൂനിയര്‍ (7-9 വയസ്സ്), ജൂനിയര്‍ (10-12 വയസ്സ്), സീനിയര്‍ (13-15 വയസ്സ്), സൂപ്പര്‍ സീനിയര്‍ (16-18 വയസ്സ്) എന്നിങ്ങനെ അഞ്ച് കാറ്റഗറിയിലാണ് മത്സരങ്ങള്‍.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ക്കായി ഐ.എസ്.സി അഞ്ച് വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഫോക് ഡാന്‍സ്, ഒഡീസി, സെമി ക്ലാസിക്കല്‍ ഡാന്‍സുകളും കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ലളിതഗാനം, സിനിമ ഗാനങ്ങള്‍, വാദ്യോപകരണ സംഗീതം, മോണോ ആക്ട്, ഫാന്‍സി ഡ്രസ്, ഡ്രോയിങ്, പെയിന്റിങ് തുടങ്ങിയവയാണ് മത്സരയിനങ്ങള്‍.
വാര്‍ത്തസമ്മേളനത്തില്‍ ഐ.എസ്.സി പ്രസിഡന്റ് ഡി. നടരാജന്, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ലിംസണ്‍ കെ. ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാര്‍ ഡാഷ്, ഭാവന്‍സ് സ്കൂള്‍ ചെയര്മാന് സൂരജ് രാമചന്ദ്രന്, മെഡിയോര്‍ ആൻഡ് എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഡോ. നവീന്‍ ഹൂദ് അലി, അഹല്യ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.