ജിദ്ദ: ഇശൽ കലാവേദി വനിത വിഭാഗം പ്രസിഡൻറും ജിദ്ദയിലെ കലാരംഗത്ത് നിറസാന്നിധ്യവുമായ ഹബീബ റഹിം, മകനും കീബോർഡിസ്റ്റുമായ റമീസ് റഹീം, ഡാൻസറായ റഷാദ് റഹിം എന്നിവർക്ക് ജിദ്ദ ഇശൽ കലാവേദി യാത്രയയപ്പ് നൽകി. 22 വർഷമായി ഭർത്താവ് അബ്ദുൽ റഹീമിനൊപ്പം കുടുംബസമേതം ജിദ്ദയിലുള്ള ഹബീബ കോറിയോഗ്രാഫറായും സംഘാടകയായും മികവു തെളിയിച്ചിട്ടുണ്ട്. മൂത്ത മകൾ റഹീബ റഹീം നാട്ടിൽ ഉപരിപഠനത്തിലാണ്.
ഇശൽ കലാവേദിയുടെ ഉപഹാരം പ്രസിഡൻറ് ഇബ്രാഹിം ഇരിങ്ങല്ലൂരും സെക്രട്ടറി ഇബ്രാഹിം കണ്ണൂരും വനിത വിഭാഗത്തിെൻറ ഉപഹാരം ഖദീജ ബഷീർ, ഹസീന അഷ്റഫ് എന്നിവരും ചേർന്ന് കൈമാറി.
സെക്രട്ടറി ഇബ്രാഹിം കണ്ണൂർ സ്വാഗതവും ട്രഷറർ റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.