ദുബൈ: കെ.എം.സി.സി എൻമകജെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല മെമ്മോറിയൽ ട്രോഫി പെർള ക്രിക്കറ്റ് ലീഗ്(പി.സി.എൽ) ടൂർണമെന്റിൽ പങ്കെടുക്കുന്ന ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ ജഴ്സി യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടിക്ക് നൽകി പ്രകാശനം ചെയ്തു.
അബുഹൈൽ കെ.എം.സി.സി ആസ്ഥാനത്തു ചേർന്ന പരിപാടിയിൽ മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എം. ബഷീർ, ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ജില്ല വൈസ് പ്രസിഡന്റ് സുബൈർ അബ്ദുല്ല, ജില്ല സെക്രട്ടറി ഫൈസൽ ദീനാർ, മണ്ഡലം ജനറൽ സെക്രട്ടറി ഹസ്കർ ചൂരി, വൈസ് പ്രസിഡന്റ് മുനീഫ് ബദിയടുക്ക, സെക്രട്ടറിമാരായ ശിഹാബ് നയന്മാർമൂല, തൽഹത്ത് തളങ്കര, സിനാൻ തൊട്ടാന്‍, റസാഖ് ബദിയടുക്ക, മുനിസിപ്പൽ ഭാരവാഹികളായ ഹാരിസ് ബ്രദേഴ്സ്, സർഫ്രാസ് റഹ്മാൻ, ഗഫൂർ ഊദ്, അൻവർ പള്ളം, മിർഷാദ് പൂരണം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.