ദുബൈ: 415 ജോയ് ആലുക്കാസ് സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പിന്റെ നേതൃ ടീമിലെ പ്രധാന അംഗങ്ങളും ദുബൈ റണ്ണിൽ പങ്കെടുത്തു. ദുബൈ റണ്‍-2023ന്റെ ഭാഗമായി ഒരുക്കിയ വിവിധ കമ്യൂണിറ്റി പ്രോഗ്രാമുകളിലും ജോയ് ആലുക്കാസ് ഗ്രൂപ് പങ്കാളിയായി. ടീം അംഗങ്ങള്‍ക്കും സമൂഹത്തിനുമിടയില്‍ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി വളര്‍ത്തിയെടുക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ഇടപെടലും സമര്‍പ്പണവും വ്യക്തമാക്കുന്നതിനാണ് പരിപാടിയിൽ പങ്കാളിത്തം വഹിച്ചത്.
സാമൂഹിക ഇടപെടലുകളും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രോത്സാഹനവും വലിയ പ്രാധാന്യത്തോടെയാണ് ജോയ് ആലുക്കാസ് കാണുന്നതെന്നും ഇത്തരം ഉദ്യമങ്ങളില്‍ പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു.
ദുബൈ ഫിറ്റ്നസ് ചലഞ്ചും ദുബൈ റണ്ണും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ താമസക്കാര്‍ക്കും ഇത്തരത്തില്‍ അവസരമൊരുക്കിയതില്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂമിനോട് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിവിധ സമൂഹങ്ങള്‍ക്കുവേണ്ടി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ഗ്രൂപ് സജീവമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.