ദുബൈ: വിശേഷാവസരങ്ങൾക്കിണങ്ങുന്ന കാലാനുസൃതമായ ആഭരണങ്ങള്‍ രൂപകൽപന ചെയ്യുന്നതില്‍ പ്രശസ്തമായ ജോയ് ആലുക്കാസ് യുവജനങ്ങളെ ആകർഷിക്കുന്നതിനായി ‘യുവ’ ശേഖരം അവതരിപ്പിക്കുന്നു. ആഭരണങ്ങളില്‍ സ്വന്തം ശൈലിയുടെ പ്രതിഫലനം തേടുന്ന യുവജനങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ‘യുവ’ ശേഖരം.
ആകര്‍ഷകമായ ജ്യാമിതീയ കലാരൂപങ്ങളാണ് യുവ ഡിസൈനിന്റെ പ്രചോദനം. രേഖീയ വരകളുമായി സംയോജിപ്പിക്കാന്‍ ആകൃതികളും ഐക്കണുകളും ഉപയോഗിച്ചുകൊണ്ടാണ് സമാനതകളില്ലാത്ത യുവ ശേഖരം ഒരുക്കിയിരിക്കുന്നത്. വൈറ്റ് മദര്‍ ഓഫ് പേള്‍, ഗ്രീന്‍ മലാഖൈറ്റ് തുടങ്ങിയ കല്ലുകള്‍ ഉപയോഗിച്ചാണ് 18 കാരറ്റില്‍ ഈ സ്വർണ ശേഖരം രൂപപ്പെടുത്തിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഗുണങ്ങളുള്ള മദര്‍ ഓഫ് പേള്‍ മോളസ്ക് ഷെല്ലുകള്‍ ആഭരണങ്ങളുടെ ആന്തരിക പാളിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സൗന്ദര്യത്തിനും മെറ്റാഫിസിക്കല്‍ ഗുണങ്ങള്‍ക്കും പേരുകേട്ട, പഴക്കമുള്ള രത്നമാണ് ഗ്രീന്‍ മലാഖൈറ്റ്.
‘യുവ’ ശേഖരം ദിവസവും ധരിക്കാന്‍ കഴിയുന്ന ലൈറ്റ് വെയ്റ്റ് ആഭരണ ശേഖരമാണ്. സായാഹ്നങ്ങളിലെ പ്രത്യേക മുഹൂര്‍ത്തങ്ങളിലും വിശേഷാവസരങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഇഷ്ട വസ്ത്രങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ ആഭരണ ശേഖരം തിരഞ്ഞെടുക്കാം.
പുതുകാലത്തെ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുന്ന, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുവേണ്ടിയാണ് യുവ ശേഖരം അവതരിപ്പിച്ചിരിക്കുന്നതെന്ന് ലോഞ്ചിങ് നിർവഹിച്ച് ജോയ് ആലുക്കാസ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. അവരുടെ ഫാഷന്‍ മോഹങ്ങള്‍ ലളിതവും സുന്ദരവുമാണ്. ഈ ആഗ്രഹങ്ങളോട് യോജിക്കുന്ന ആഭരണ ശേഖരങ്ങളാണ് അവര്‍ തിരയുന്നത്. ഓഫിസിലെ ഒരു ദിവസമായാലും സുഹൃത്തുക്കളുമായി ഒത്തുകൂടുന്ന വേളയായാലും ഈ ഡിസൈനുകള്‍ വൈവിധ്യതയും മനോഹാരിതയും സമ്മാനിക്കുമെന്നും ജോണ്‍ പോള്‍ ആലുക്കാസ് വ്യക്തമാക്കി. യുവത്വത്തിന് പ്രാപ്യമായ നിരക്കിലായിരിക്കും ലഭ്യമാവുക. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ഡിസൈനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന നിലയില്‍ ഈ ശേഖരം വിവിധ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.