ജോയ് ആലുക്കാസിൽ ജോയ്ഫുള്‍ കാഷ്ബാക് ഫെസ്റ്റിവൽ ഓഫർ

ദു​ബൈ: ദീ​പാ​വ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ ജോ​യ്​ ആ​ലു​ക്കാ​സി​ൽ ജോ​യ്ഫു​ള്‍ കാ​ഷ്ബാ​ക്ക് ഫെ​സ്റ്റി​വ​ൽ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഓ​ഫ​ർ പ്ര​കാ​രം 2500 ദി​ര്‍ഹ​ത്തി​ന് മു​ക​ളി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യാ​ൽ 50 ദി​ര്‍ഹ​ത്തി​ന്‍റെ സ​മ്മാ​ന വൗ​ച്ച​റും 2500 ദി​ര്‍ഹ​ത്തി​ന് മു​ക​ളി​ലു​ള്ള ഡ​യ​മ​ണ്ട്, പോ​ള്‍ക്കി, പേ​ള്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ 200 ദി​ര്‍ഹ​ത്തി​ന്‍റെ സ​മ്മാ​ന വൗ​ച്ച​റും ല​ഭി​ക്കും. കൂ​ടാ​തെ 10 ശ​ത​മാ​നം തു​ക അ​ഡ്വാ​ന്‍സാ​യി ന​ൽ​കി വി​ല വ​ർ​ധ​ന​വി​ൽ ര​ക്ഷ​നേ​ടാ​നും അ​വ​സ​ര​മു​ണ്ട്​. വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും, പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ക്‌​സ്‌​ചേ​ഞ്ച് ചെ​യ്യു​മ്പോ​ള്‍ 100 ശ​ത​മാ​നം മൂ​ല്യ​വും ജോ​യ്​ ആ​ലു​ക്കാ​സ്​ ഉ​റ​പ്പു​ന​ൽ​കു​ന്നു. ഓ​ഫ​ർ കാ​ല​യ​ള​വി​ൽ പ​ണി​ക്കൂ​ലി​യി​ല്ലാ​തെ എ​ട്ട്​ ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളും സ്വ​ന്ത​മാ​ക്കാം. ന​വം​ബ​ര്‍ 12 വ​രെ എ​ല്ലാ ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ലും ഓ​ഫ​ർ ല​ഭ്യ​മാ​ണ്.

പ്രി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി കാ​ഷ് ബാ​ക്ക് ഫെ​സ്റ്റി​വ​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. ധ​ൻ​​തേ​രാ​സ്, ദീ​പാ​വ​ലി വേ​ള​ക​ളി​ല്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് ശു​ഭ​ക​ര​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സ്വ​ർ​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ പ്രീ-​ബു​ക്ക് ഓ​ഫ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ധ​ൻ​തേ​രാ​സ്, ദീ​പാ​വ​ലി എ​ന്നി​വ​യു​ടെ ശു​ഭ​ദി​ന​ത്തി​ല്‍ പ്രി​യ​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​വു​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി.​സി.​സി, സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ, യു.​എ​സ്, യു.​കെ എ​ന്നി​വ​യു​ള്‍പ്പെ​ടെ 10 രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​യ് ആ​ലു​ക്കാ​സ് ഫെ​സ്റ്റി​വ് ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT