ദുബൈ: കെ-റെയിൽ വിഷയമാക്കി പ്രവാസി ഇന്ത്യ യു.എ.ഇ തലത്തിൽ നടത്തിയ സാഹിത്യരചന മത്സരഫലം പ്രഖ്യാപിച്ചു. കവിത മത്സരത്തിൽ ഷാർജയിലെ കെ.പി. റസീന ഒന്നാം സ്ഥാനവും അജ്മാനിലെ അബ്ദുൽ ജബ്ബാർ പുഞ്ചക്കോട് രണ്ടാം സ്ഥാനവും നേടി. കാർട്ടൂൺ മത്സരത്തിൽ ഖാലിദ ജെന്ന (മുസഫ) ഒന്നാം സ്ഥാനവും കെ.എം. സുഹൈൽ (മുസഫ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ട്രോൾ നിർമാണ മത്സരത്തിൽ ഷിറിൻ അക്ബർ (അജ്മാൻ), കോശി വർഗീസ് (അബൂദബി) എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. കേരളത്തിന്റെ പ്രകൃതിസംരക്ഷണത്തിനോടുള്ള പ്രവാസി മനസ്സുകളുടെ ഐക്യദാർഢ്യവും രാഷ്ട്രീയക്കാരുടെ സ്വാർഥ മോഹത്തോടുള്ള പ്രതിഷേധവുമായിരുന്നു രചനകളിൽ നിഴലിച്ചത്. വിജയികൾക്കുള്ള കാഷ് അവാർഡും മെമെന്റോയും ചെറിയ പെരുന്നാളിന് ദുബൈ അൽ നാസർ ലെഷർ ലാൻഡിൽ നടക്കുന്ന ഇശൽ രാവ് ഈദ് കലാപരിപാടിയിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.