കല്യാൺ ജ്വല്ലേഴ്സ്​ ദു​ബൈ ഇത്ര ഗോൾഡ് സൂക്കിൽ പുതിയ ഷോറൂം തുറന്നു

ദു​ബൈ: ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ്​ ദു​ബൈയിലെ ദയ്റ വാട്ടർഫ്രണ്ട് പ്രോപ്പർട്ടീസിന്‍റെ ഇത്ര ഗോൾഡ് സൂക്കിൽ പുതിയ ഷോറൂം തുറന്നു. യു.എ.ഇയിലെ കല്യാണിന്‍റെ പതിനാറാമത്തെ ഷോറൂമാണിത്. കല്യാൺ ജ്വല്ലേഴ്സിന്റെ ഏറ്റവും മികച്ച രൂപകൽപനയിലുള്ള വിപുലമായ ആഭരണശേഖരം ഇവിടെ ലഭ്യമാണ്. വിവാഹ ആഭരണങ്ങൾ വാങ്ങുന്നവർക്കായി ഇന്ത്യയിലെമ്പാടുമുള്ള ബ്രൈഡൽ ആഭരണ രൂപകൽപനകൾ ഉൾപ്പെടുത്തിയ മുഹൂർത്തത്തിന്‍റെ പ്രത്യേക കൗണ്ടറും ഇവിടെയുണ്ട്.

ഗൾഫ് മേഖലയിലെ ഉപഭോക്താക്കൾ നൽകുന്ന നിർലോഭമായ പിന്തുണയിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ്​ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്​. കല്യാണരാമൻ പറഞ്ഞു. പ്രധാന വിപണികളിലെ ഉപഭോക്താക്കൾക്ക് ഷോപ്പിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബ്രാൻഡിന്‍റെ തന്ത്രത്തിന് അനുസൃതമായാണ് ഇത്ര ഗോൾഡ് സൂക്കിൽ പുതിയ ഷോറൂം ആരംഭിക്കുന്നത്. ദു​ബൈയിലെ ഏറ്റവും വലിയ ഷോപ്പിങ് ആകർഷണമായ ഗോൾഡ് സൂക്കിൽ ലോകമെങ്ങുനിന്നും എത്തുന്ന സഞ്ചാരികൾക്കും യു.എ.ഇ നിവാസികൾക്കുമായി ഏറ്റവും മികച്ച ആഭരണ രൂപകൽപനകളാണ് കല്യാൺ ജ്വല്ലേഴ്സ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷ നിലവാരവും വ്യക്തിഗത സേവനത്തിന്‍റെ പിന്തുണയുമുള്ള ഷോപ്പിങ് അനുഭവമാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കമ്പനി ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. 200 ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ പ്രത്യേക ലിമിറ്റഡ് എഡിഷൻ അമിതാഭ് ബച്ചൻ സ്വർണനാണയങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. കല്യാൺ ജ്വല്ലേഴ്സും അമിതാഭ് ബച്ചനും തമ്മിലുള്ള ബന്ധത്തിന്‍റെ പത്താം വാർഷികത്തിൽ അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായാണ് പ്രത്യേക സ്വർണനാണയം പുറത്തിറക്കിയത്.

1500 ദിർഹത്തിന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു കൂപ്പൺ ലഭിക്കും. 1500 ദിർഹത്തിന്‍റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് മൂന്ന് കൂപ്പണുകളും 1500 ദിർഹത്തിന്‍റെ അൺകട്ട്, പ്രഷ്യസ്​ സ്റ്റോൺ ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ട് കൂപ്പണുകളും ലഭിക്കും.

എല്ലാ സ്വർണാഭരണ പർച്ചേസിനുമൊപ്പം 4–ലെവൽ അഷ്വറൻസ്​ സർട്ടിഫിക്കറ്റ് നൽകും. വിവിധ പ്യൂരിറ്റി ടെസ്റ്റുകൾ പൂർത്തിയാക്കിയ ആഭരണങ്ങളാണ് വിൽപനക്കൊരുക്കിയത്. നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപഭോക്താക്കൾക്ക് ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കും. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിന്റനൻസ്​ സൗജന്യമായി ചെയ്തു കൊടുക്കും.

പുതിയ ഷോറൂമിൽ കല്യാണിന്‍റെ പോൾക്കി ആഭരണങ്ങൾ അടങ്ങിയ തേജസ്വി, കരവിരുതിലൊരുക്കിയ ആൻറിക് ആഭരണശേഖരമായ മുദ്ര, ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളുടെ നിരയായ ഗ്ലോ തുടങ്ങിയ ജനപ്രിയ ഹൗസ്​ ബ്രാൻഡുകളുമുണ്ട്. സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ആഭരണങ്ങളായ അനോഖി, വെഡ്ഡിങ് ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ്​ സ്റ്റോൺസ്​ ആഭരണങ്ങളായ രംഗ് എന്നിവക്കായുള്ള വിഭാഗങ്ങളും പുതിയ ഷോറൂമിലുണ്ട്. ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും കൂടുതൽ അറിയാൻ www.kalyanjewellers.net വെബ്സൈറ്റ് സന്ദർശിക്കാം.

Tags:    
News Summary - Kalyan Jewellers has opened new showroom at Itra Gold Souk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.