പ്രവാസികളുടെ ഇഷ്ടമായി കമല സുരയ്യ പൂങ്കാവനം

സ്നേ​ഹ​ത്തി​ൽ ചാ​ലി​ച്ച അ​ക്ഷ​ര​ങ്ങ​ൾ കൊ​ണ്ട് വി​ശ്വ​സാം​സ്കാ​രി​ക വേ​ദി​യി​ൽ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ എ​ഴു​ത്തു​കാ​രി​യാ​യി​രു​ന്നു ക​മ​ല​സു​ര​യ്യ. വാ​യി​ക്കും തോ​റും സ്നേ​ഹ​ത്തി​ന്‍റെ പൂ​ക്ക​ൾ വി​ട​രു​ന്ന, മാ​ന​വി​ക​ത​യു​ടെ ഐ​ശ്വ​ര്യം തു​ളു​മ്പു​ന്ന ഒ​രു ഗ്രാ​മീ​ണ സൗ​ന്ദ​ര്യം ക​മ​ല​സു​ര​യ്യ​യു​ടെ എ​ഴു​ത്തി​ന്‍റെ സം​ഗീ​ത​മാ​ണ്. പു​ന്ന​യൂ​ർ​കു​ള​ത്തെ നാ​ല​പ്പാ​ട്ട് വീ​ട്ടി​ലെ​ത്തി​യാ​ൽ ഈ ​ഗ്രാ​മീ​ണ സൗ​ര​ഭ്യം ആ​വോ​ളം നു​ക​രാ​ൻ സാ​ധി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. പ​ഴ​യ നാ​ല​പ്പാ​ട്ട് വീ​ട് ഇ​ന്നി​ല്ലെ​ങ്കി​ലും ഇ​ല​ഞ്ഞി​യും സ​ർ​പ്പ​കാ​വും നീ​ർ​മാ​ത​ള​വും കാ​ല​മേ​റെ കു​ളി​ച്ചി​ട്ടും വ​റ്റാ​ത്ത സാ​ക്ഷി​യാ​യി കു​ള​വും അ​വി​ടെ ത​ന്നെ​യു​ണ്ട്.

ക​മ​ല​സു​ര​യ്യ ജ​നി​ച്ചു വ​ള​ർ​ന്ന വീ​ട് കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി ഏ​റ്റെ​ടു​ക്കു​ക​യും അ​വി​ടെ ഒ​രു സാം​സ്കാ​രി​ക സ​മു​ച്ച​യം തീ​ർ​ക്കു​ക​യും ചെ​യ്ത​തോ​ടെ സ​ന്ദ​ർ​ശ​ക​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി ഇ​തു​മാ​റി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​രി​ൽ അ​ധി​ക​വും പ്ര​വാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളു​മാ​ണ്. രാ​വി​ലെ 9.00 മു​ത​ൽ രാ​ത്രി 8.00 വ​രെ​യാ​ണ് സ​മു​ച്ച​യം സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ പൂ​ത്തു​ല​ഞ്ഞ നി​ർ​മാ​ത​ള​പൂ​ക്ക​ളു​ടെ ശാ​ലീ​ന​ഭം​ഗി നു​ക​രു​വാ​നും ക​മ​ല​സു​ര​യ്യ ഊ​ഞ്ഞാ​ലാ​ടി തി​മ​ർ​ത്ത ഇ​ല​ഞ്ഞി​മ​ര​ത്തി​ന്‍റെ ക​വി​ത​യു​ള്ള ത​ണ​ല​ത്തി​രി​ക്കു​വാ​നും പാ​യ​ലു പി​ടി​ച്ച കു​ള​ത്തി​ന്‍റെ വ​ക്ക​ത്തു​നി​ന്ന് പ​ച്ച​പാ​യ​ൽ പ​ര​പ്പി​ൽ തെ​ളി​യു​ന്ന ജ​ല​ത​രം​ഗം ആ​സ്വ​ദി​ക്കു​വാ​നു​മാ​യി​ട്ടാ​ണ് സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​ത്.

പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് പാ​ഠ​പു​സ്ത​ക​ത്തി​ലെ ‘MY GRAND MOTHER’S HOUSE’ എ​ന്ന നാ​ടോ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന ക​മ​ല​സു​ര​യ്യ​യു​ടെ ക​വി​ത​യാ​ണ് ദു​ബൈ​യി​ലെ വി​സ്മ​യ​യെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്.

തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു​പോ​യ ഒ​രു വീ​ടും പാ​മ്പു​ക​ൾ ഇ​ഴ​ഞ്ഞു​ല്ല​സി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളും മൗ​ന​ങ്ങ​ൾ ത​ണു​ത്തു​റ​ഞ്ഞ് കി​ട​ക്കു​ന്ന മു​റി​യി​ലെ ഇ​രു​ട്ടു​മെ​ല്ലാം ബിം​ബ​ങ്ങ​ളാ​യി വ​രു​ന്ന ഈ ​ക​വി​ത ക​മ​ല​സു​ര​യ്യ​യു​ടെ മ​ന​സ്സി​ലെ സ​ങ്ക​ട​ങ്ങ​ളാ​ണ് പ​റ​യു​ന്ന​ത്. പ​ട്ട​ണ​ത്തി​ലെ ഫ്ലാ​റ്റി​ന്‍റെ വാ​തി​ൽ​ക്ക​ൽ ഈ ​ഇ​രു​ട്ടി​നെ കൊ​ണ്ടു​പോ​യി വെ​ക്കു​മെ​ന്നും അ​ങ്ങ​നെ മു​ത്ത​ശ്ശി പ​ക​ർ​ന്നു​ത​ന്ന ശാ​ന്തി​യു​ള്ള ദി​ന​ങ്ങ​ളെ താ​ൻ ക​ണ്ടെ​ത്തു​മെ​ന്നു​മു​ള്ള ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന നാ​ലാ​പ്പാ​ട്ടെ വീ​ട് ഇ​ന്നി​ല്ലെ​ങ്കി​ലും അ​തി​നൊ​രു വി​ളി​പ്പാ​ട​ക​ലെ​യാ​യി ക​മ​ല​സു​ര​യ്യ​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ത​റ​വാ​ടാ​യ അ​മ്പാ​ഴ​ത്തേ​ൽ ത​റ​വാ​ട് ഇ​പ്പോ​ൾ ത​ക​ർ​ന്നു​വീ​ഴും എ​ന്ന മ​ട്ടി​ൽ ഇ​ന്നും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.

ര​ണ്ടു​നി​ല​ക​ളി​ലാ​യി​ട്ടാ​ണ് ഈ ​സാം​സ്കാ​രി​ക ഭ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ളി​ല​ത്തെ നി​ല​യി​ലാ​ണ് സ്റ്റേ​ജ്. സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ നി​ന്ന് മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങി​യി​ട്ടു​വേ​ണം ഇ​വി​ടെ പ​രി​പാ​ടി ന​ട​ത്തു​വാ​ൻ. വ​ള​രെ കു​റ​ഞ്ഞ​വാ​ട​ക​യാ​ണ് ഇ​തി​നാ​യി ഈ​ടാ​ക്കു​ന്ന​ത്. ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ ക​മ​ല​സു​ര​യ്യ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ട്ടി​ലും മേ​ശ​യും ഫോ​ണും ക​സേ​ര​ക​ളും ആ​ഭ​ര​ണ​പ്പെ​ട്ടി​യും കോ​ളാ​മ്പി​യും ല​ഭി​ച്ച പു​ര​സ്കാ​ര​ങ്ങ​ളി​ൽ ചി​ല​തും സം​ര​ക്ഷി​ച്ചി​രി​ക്കു​ന്നു. കോ​ണി​ക​യ​റി​ച്ചെ​ല്ലു​മ്പോ​ൾ ഭി​ത്തി​യി​ൽ ക​വ​യ​ത്രി​യു​ടെ ക​വി​താ​ശ​ക​ല​ങ്ങ​ൾ ശ​ല​ഭ​ങ്ങ​ളാ​യി പ​റ​ന്നു​ന​ട​ക്കു​ന്നു.​താ​ഴ​ത്തെ നി​ല​യി​ൽ ഫോ​ട്ടോ ഗാ​ല​റി​യാ​ണ്. ഓ​രോ​നി​ല​യി​ലും വ​രാ​ന്ത​ക​ളും മ​ട്ടു​പ്പാ​വു​ക​ളു​മു​ണ്ട്. ഇ​ല​ഞ്ഞി​മ​ര​വും കു​ള​വും സ​ർ​പ്പ​കാ​വും നീ​ർ​മാ​ത​ള​വും അ​തു​കൊ​ണ്ടു​ത​ന്നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് വെ​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ന് സാ​ധി​ക്കു​ന്നു.​വാ​യ​ന​ശാ​ല​യു​ടെ കു​റ​വ് വി​ശ്വ​വി​ഖ്യാ​ത​മാ​യ എ​ഴു​ത്തു​കാ​രി​യു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ കു​റ​വ് ഈ ​സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൻ​റെ തി​ള​ക്കം കു​റ​ക്കു​ന്നു​ണ്ട്. ക​മ​ല​സു​ര​യ്യ എ​ഴു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പു​റം​ച്ച​ട്ട​യു​ടെ ഫോ​ട്ടോ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പേ​രി​നു​പോ​ലും ഒ​രു​പു​സ്ത​കം പോ​ലും ഇ​ല്ലാ​ത്ത​ത് വ​ലി​യ ശൂ​ന്യ​ത തീ​ർ​ക്കു​ന്നു.‘​ആ​ലോ​ച​ന​യി​ൽ ഇ​നി​യി​ല്ല​സം​ഗീ​ത​വും നൃ​ത്ത​വും, എ​ൻ​റെ മ​ന​സ്സൊ​രു​പ​ഴ​കി​യ നാ​ട​ക​ശ്ശാ​ല, വി​ള​ക്കു​ക​ൾ എ​ല്ലാം അ​ണ​ഞ്ഞ​ത്’. തു​ട​ങ്ങി​യ അ​വ​രു​ടെ കാ​വ്യ​ശ​ക​ലം പോ​ലെ പു​സ്ത​ക​ങ്ങ​ളു​ടെ ശൂ​ന്യ​ത അ​നു​ഭ​വ​പ്പെ​ടു​ന്നു.

എ​ങ്ങ​നെ​യെ​ത്താം

തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ അ​ൽ​ത്ത​റ​യി​ൽ നി​ന്നാ​ണ് നാ​ല​പ്പാ​ട്ട് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി. കു​ന്നം​കു​ള​ത്തു​നി​ന്നും ഗു​രു​വാ​യൂ​രി​ൽ​നി​ന്നും പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ളി​ൽ ഇ​വി​ടെ​ത്താം. ബ​സി​റ​ങ്ങി​യാ​ൽ ഓ​ട്ടോ​ക്കാ​രോ​ട് പ​റ​ഞ്ഞാ​ൽ ഇ​വി​ടെ എ​ത്തി​ക്കും.

കാ​വ​ൽ​ക്കാ​ർ

അ​ക്കാ​ദ​മി ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​വ​ൽ​ക്കാ​ർ തി​ക​ഞ്ഞ സാ​ഹി​ത്യ ആ​സ്വ​ദ​ക​രും ഈ ​സ​മു​ച്ച​യ​ത്തി​ൻ​റെ മ​ഹ​ത്വ​ത്തെ കു​റി​ച്ചും ക​മ​ല​സു​ര​യ്യ​യു​ടെ എ​ഴു​ത്തി​ൻ​റെ​യും കു​ടും​ബ​ത്തി​ൻ​റെ​യും ഫ​ശ്ച​ത​ല​ത്തെ കു​റി​ച്ചും കൃ​ത്യ​മാ​യ ബോ​ധ​മു​ള്ള​വ​രു​മാ​ണ്. എ​ന്തും ഇ​വ​രോ​ട് ചോ​ദി​ച്ച​റി​യാം.

അ​മ്പാ​ഴ​ത്തേ​ൽ ത​റ​വാ​ട്

നാ​ലാ​പ്പാ​ട്ടെ വീ​ട്ടി​ൽ നി​ന്ന് മൂ​ന്ന് നാ​ല് വീ​ട് അ​പ്പു​റ​ത്താ​ണ് ക​മ​ല​സു​ര​യ്യ​യു​ടെ ഭ​ർ​ത്താ​വാ​യ മാ​ധ​വ​ദാ​സി​ൻ​റെ വീ​ട്. അ​മ്പാ​ഴ​ത്തേ​ൽ ത​റ​വാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​വീ​ട് ഇ​ന്നോ, നാ​ളെ​യോ നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. കാ​ല​ത്തോ​ട് പൊ​രു​തി നി​ൽ​ക്കു​ന്ന മേ​ൽ​ക്കൂ​ര​യും ത​ള്ള​പെ​ര​യു​മാ​ണ് ഇ​തി​നെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സം​ര​ക്ഷി​ച്ച് നി​റു​ത്തു​ന്ന​ത്. പ​ണ്ട് കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല​തും വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ ന​ട​ന്നാ​ൽ കാ​ണാ​നാ​കും. തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു​പോ​യ ഈ ​വീ​ട് ക​ണ്ടാ​ൽ ‘MY GRAND MOTHER’S DAY’ എ​ന്ന ക​വി​ത​യി​ലെ വീ​ടാ​ണോ എ​ന്ന് സം​ശ​യി​ച്ച് പോ​യാ​ൽ അ​ദ്ഭു​ത​പ്പെ​ടാ​നാ​വി​ല്ല.

Tags:    
News Summary - Kamala Suraiya guarden is the favorite place of expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.