അബൂദബി: കണ്ണൂർ വിമാനത്താവളത്തിെൻറ ഗുണഫലങ്ങൾ ആദ്യ ദിനംമുതൽ തന്നെ കിട്ടിത്തുട ങ്ങിയെന്ന് വ്യവസായികൾ. ഉത്തര മലബാറിൽ നിന്നുള്ള പ്രവാസികളുടെ യാത്രാക്ലേശം പരിഹ രിക്കുന്നതിനും ഉപരിയായി വ്യവസായരംഗത്തെ കുതിച്ചു ചാട്ടത്തിനും പദ്ധതി ഉപകരിക്കുമ െന്നാണ് കണക്കുകൂട്ടൽ.
ഇത് ശരിവെക്കുന്നതാണ് ആഗോള തലത്തിൽ നിന്നുള്ള പ്രതികരണ ങ്ങൾ എന്നാണ് വ്യവസായികൾ ചൂണ്ടിക്കാണിക്കുന്നത്. കൈത്തറി മേഖലയുടെ ഉണർവ് ഇപ്പോൾ തന്നെ വ്യക്തമാണെന്ന് വിമാനത്താവളത്തിന് വേണ്ടി പ്രയത്നിച്ചവരിൽ പ്രമുഖനും ഉദ്ഘാടനത്തോടനുബന്ധിച്ച സംഘാടക സമിതിയിലെ അംഗവുമായ വി. രവീന്ദ്രൻ പറയുന്നു.
കണ്ണൂരിലെ പ്രമുഖ കൈത്തറി കയറ്റുമതിക്കാരനായ രവീന്ദ്രെൻറ കമ്പനി സന്ദർശിക്കാനുള്ള താൽപര്യം വിവിധ രാജ്യങ്ങളിലെ വ്യാപാരികൾ പ്രകടിപ്പിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമായതോടെ യാത്ര എളുപ്പമായതിനാലാണ് പലരും ഇക്കാര്യത്തിൽ താൽപര്യം കാണിച്ചു തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാങ്ക്ഫർട്ട്, യു.എസ്.എ. എന്നിവിടങ്ങളിൽ നിന്ന് ബിസിനസുകാർ എത്തുന്നുണ്ട്. ഹോട്ടലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ ഉണ്ടാകുന്നതോടെ വിദേശികളുടെ ഒഴുക്ക് തന്നെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടായി കണ്ണൂരിലെ കയറ്റുമതിക്കാർ കാത്തിരുന്ന സ്വപ്നമാണ് യാഥാർത്ഥ്യമായത്. ഇതിനായി സാധ്യമായതെല്ലാം കയറ്റുമതിക്കാരുടെ സംഘടനയടക്കമുള്ള വ്യവസായികൾ ചെയ്യുന്നുണ്ടായിരുന്നു.
വ്യോമമാർഗം കണ്ണൂരിൽ എത്താനായാൽ വ്യാപാരരംഗത്ത് ഉണ്ടാകാവുന്ന കുതിപ്പ് അധികൃതരെ ബോധ്യപ്പെടുത്താനും കൂട്ടായ്മക്ക് കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തങ്ങളാൽ കഴിയുന്നത് ചെയ്യാനും വ്യവസായികൾ മുന്നോട്ടു വന്നിരുന്നുവെന്ന് രവീന്ദ്രൻ ‘ഗൾഫ് മാധ്യമത്തോട്’ പറഞ്ഞു.
വിമാനത്താവളം വരുന്നതിന് മുന്നോടിയായി ഹോട്ടലുകളുടെ കുറവ് പരിഹരിക്കാൻ ബ്ലൂനൈൽ എന്ന പേരിൽ ഫോർ സ്റ്റാർ ഹോട്ടൽ വർഷങ്ങൾക്ക് മുമ്പ് തന്നെ രവീന്ദ്രൻ സ്ഥാപിച്ചിരുന്നു. കണ്ണൂരിൽ നിന്ന് അബൂദബിയിലേക്കുള്ള ആദ്യ വിമാനത്തിൽ ആദ്യ യാത്രക്കാരനായി രവീന്ദ്രനും ഉണ്ടായിരുന്നു. ഇ.പി.ജയരാജെൻറ കൈയ്യിൽ നിന്ന് ആദ്യ ബോർഡിങ് പാസ് ഏറ്റുവാങ്ങിയാണ് യാത്ര തുടങ്ങിയത്. ആദ്യം വിമാനത്തിനടുത്ത് എത്തിയ രവീന്ദ്രനെ വിമാന ജീവനക്കാർ ഉള്ളിലേക്ക് ആനയിച്ചു. ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിനൊപ്പം കണ്ണൂരിൽ നിന്ന് പറന്ന ആദ്യ യാത്രികനാകാൻ കഴിഞ്ഞതിെൻറ ആഹ്ലാദത്തിലുമാണ് ഇൗ വ്യവസായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.